ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷൻ സത്യാഗ്രഹം നടത്തി
മാനന്തവാടി: മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിയുംതൊഴിലാളികൾക്ക് തന്ന ഉറപ്പുകൾ പാലിക്കുക,
ശമ്പളം കൃത്യമായി നൽകുക, ഡി.എ കുടിശികഅനുവദിക്കുക, 16 ഫിസിക്കൽ ഡ്യൂട്ടി നിബന്ധന പിൻവലിക്കുക, കെ.എസ്.ആർ. ടി. സിക്ക് പുതിയ ബസുകൾ വാങ്ങി നൽകുക. പുതിയ നിയമനങ്ങൾ പി.എസ്.സി വഴി നടത്തുക, രാഷ്ട്രീയപരമായ പകപോക്കൽ നടപടികൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷൻ മാനന്തവാടി ഡിപ്പോ പരിസരത്ത് പ്രതിഷേധ സത്യാഗ്രഹം നടത്തി. കെഎസ്ആർടിസി ജീവനക്കാർക്ക് മുടങ്ങിയ ശമ്പളം ഉടനെ നൽകണമെന്ന് സമരം ഉദ്ഘാടനം ചെയ്തു കൊണ്ട് കോൺഗ്രസ് മാനന്തവാടി ബ്ലോക്ക് പ്രസിഡന്റ് എ എം നിഷാന്ത് ആവശ്യപ്പെട്ടു. അൻവർ സാദിഖ്, പ്രിൻസ്, ഷാജ്, ഹാരിസ് രതീഷ്, സെബാസ്റ്റ്യൻ മാത്യു, സലിം മണർകാട് എന്നിവർ സമരത്തിന് നേതൃത്വം നൽകി.
Leave a Reply