ഒപ്പം’ പദ്ധതി : ആരോഗ്യ പോഷണ പരിശീലനപരിപാടി സംഘടിപ്പിച്ചു
മേപ്പാടി: കേരള വെറ്ററിനറി ആന്റ് അനിമൽ സയൻസസ് യൂണിവേഴ്സിറ്റിയുടെ ‘ഒപ്പം’ ആദിവാസി ഉപജീവനസഹായപദ്ധതിയുടെ ഭാഗമായി ആരോഗ്യ – പോഷണ പരിശീലന പരിപാടി സംഘടിപ്പിച്ചു. മേപ്പാടി വെള്ളപ്പൻകണ്ടി , കള്ളാടിയിൽ നടന്ന പരിപാടിയിൽ ഹൈജീനിക്സ് ലൈഫ് അക്കാദമി സ്ഥാപകനും പ്രവർത്തകനുമായ സനൂപ് നരേന്ദ്രൻ്റെ നേതൃത്വത്തിൽ ആരോഗ്യ ശീലങ്ങളുടെ പരിശീലന ക്ലാസ്സും, പോഷക സമ്പുഷ്ടമായ ഭക്ഷണ വിഭവങ്ങളുടെ പാചക പരിശീലനവും നടത്തി. വിവിധ പോഷകങ്ങൾ നിത്യജീവിതത്തിൽ ഉൾപ്പെടുത്തേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ചുള്ള ക്ലാസും സംഘടിപ്പിച്ചു.
സർവകലാശാല ദത്തെടുത്ത ഗ്രാമങ്ങളിലെ ആളുകളുടെ ആരോഗ്യശീലങ്ങൾ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടയാണ് പരിപാടി സംഘടിപ്പിച്ചത്. സർവകലാശാല റിസർച് അസിസ്റ്റൻ്റ് ജിപ്സ ജഗദീഷ് , നാച്ചർ എജ്യുക്കേഷൻ വൊളൻ്റിയർ സുശ്രുതൻ എന്നിവർ പങ്കെടുത്തു.
Leave a Reply