പൂഴിത്തോട് പടിഞ്ഞാറത്തറ റോഡ് കർമസമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന ശ്രദ്ധ ക്ഷണിക്കൽ സായാഹ്ന ധർണ ഉദ്ഘാടനം ചെയ്തു
പടിഞ്ഞാറത്തറ: പൂഴിത്തോട് പടിഞ്ഞാറത്തറ റോഡ് കർമസമിതിയുടെ നേതൃത്വത്തിൽ നവംബർ ഒന്നു മുതൽ 10 വരെ നടക്കുന്ന ശ്രദ്ധ ക്ഷണിക്കൽ സായാഹ്ന ധർണ പൊതുപ്രവർത്തകനും കർമ്മ സമിതിയുടെ വൈസ് പ്രസിഡൻ്റുമായ ബെന്നി മാണിക്കോത്ത് ഉദ്ഘാടനം ചെയ്തു.
രാഷ്ട്രീയ പാർട്ടികളും ജനപ്രതിനിധികളും ജനങ്ങളോടും നാടിനോടും പ്രതിബദ്ധതയുള്ളവരാവണമെന്ന് ഉദ്ഘാടന പ്രാസംഗികൻ അഭിപ്രായപ്പെട്ടു.
ജോയിൻ സെക്രട്ടറി ബിനു വി അധ്യക്ഷത വഹിച്ചു. സാജൻ തുണ്ടിയിൽ, ജോൺ സിസൺ മാസ്റ്റർ ,നാസർ വാരാമ്പറ്റ അലി സി കെ, ഉലഹന്നാൻ. പി.ജെ, മായൻ പെരിഞ്ചോല , പി.ജെ. കുര്യൻ, പ്രകാശ് കുമാർ, എന്നിവർ പ്രസംഗിച്ചു. ഷമീർ കടവണ്ടി സ്വാഗതവും അഷറഫ് കുറ്റിയിൽ നന്ദിയും പറഞ്ഞു.
Leave a Reply