പരിസ്ഥിതി ലോലം ജനവാസ മേഖലയെ ഉൾപ്പെടുത്താനുള്ള നീക്കം അനുവദിക്കില്ല; മോൻസ് ജോസഫ് എം.എൽ എ
മാനന്തവാടി: ജനവാസ മേഖലയെയും കൃഷിയിടങ്ങളെയും ഉൾപ്പെടുത്താനുള്ള കേന്ദ്ര സംസ്ഥാന സർക്കാർ നീക്കം അനുവദിക്കില്ലന്നും ജനവാസ മേഖലയും കൃഷിയിടങ്ങളും പരിസ്ഥിതിലോല മേഖലയിൽ ഉൾപ്പെടുത്തില്ലന്ന് പ്രഖ്യാപിക്കാൻ മുഖ്യമന്ത്രി തയ്യാറകണം. അശങ്ക വേണ്ടയെന്ന് സംസ്ഥാന വനം മന്ത്രി പറയുന്നത്. സംസ്ഥാനത്തെ 123 വില്ലേജുകൾ പരിസ്ഥിതി ലോല മേഖലയിൽ ഉൾപ്പെടുമെന്നാണ് കണക്കുകൾ സുചിപ്പിക്കുന്നത്. പരിസ്ഥിതി ലോല മേഖലയെ കുറിച്ചുള്ള വിവരങ്ങൾ ജൈവവൈവിധ്യ ബോർഡിൻ്റെ സൈറ്റിൽ പ്രസിദ്ധിക്കരിക്കുമെന്ന് അറിയിച്ചെങ്കിലും കൃത്യമായ വിവരങ്ങൾ ഇല്ല. വയനാട് വന്യജീവി സങ്കേതത്തിൻ്റെ ബഫർ സോൺ പ്രഖ്യാപനത്തിലും ജനങ്ങൾ അശങ്കയുണ്ട്.ഇതും പരിഹരിക്കണമെന്നും രൂക്ഷമായ വന്യമൃഗശല്യത്തിന് ശശ്വതമായ പരിഹാരം വേണമെന്നും മോൻസ് അവശ്യപ്പെട്ടു. മാനന്തവാടിയിൽ കേരള കോൺഗ്രസ് (ജോസഫ്) നിയോജകമഡലം കമ്മറ്റി ഓഫിസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയോജക മണ്ഡലം പ്രസിഡൻ്റ് ബിജു എലിയാസ് അധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് (ജെ) ജില്ലാ പ്രസിഡൻ്റ് ജോസഫ് കളപ്പുര, യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡൻ്റ് ജിതോഷ് കുര്യക്കോസ്, ജോസ് തലച്ചിറ, യുഡിഎഫ് നേതാക്കളായ അഡ്വ.എൻ.കെ വർഗീസ്, ജോക്കബ് സെബാസ്റ്റ്യൻ, പി.വി.എസ് മുസ, പി.വി ജോർജ് എന്നിവർ പ്രസംഗിച്ചു.
Leave a Reply