യുവതിയുടെ നഗ്നചിത്രം പകർത്തി സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച ഇരട്ട സഹോദരങ്ങൾ അറസ്റ്റിൽ
ചുള്ളിയോട്: പ്രണയം നടിച്ച് വീഡിയോ കോള്‍ വഴി യുവതിയുടെ നഗ്നചിത്രം പകർത്തി സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച ഇരട്ടസഹോദരങ്ങളെ എടക്കര പോലീസ് അറസ്റ്റ് ചെയ്തു. കാളികാവ് അഞ്ചച്ചവടി കാണാഞ്ചേരി ഹസൈനാർ (21), ഹുസൈൻ (21) എന്നിവരാണ് പിടിയിലായത്. നിലമ്പൂർ ചന്തക്കുന്നില്‍ വാടകയ്ക്ക് താമസിക്കുന്നതിനിടയില്‍ പരിചയപ്പെട്ട യുവതിയോട് ഹസൈനാരാണ് ആദ്യം പ്രണയം നടിച്ചത്. തുടർന്ന് സഹോദരങ്ങള്‍ വയനാട് ചുള്ളിയോട്ടിലേക്ക് താമസം മാറിയിരുന്നു.
ഇതിനിടയില്‍ ഹുസൈനുമായും യുവതി പരിചയത്തിലായി. തുടർന്ന് ഹുസൈനും യുവതിയോട് മൊബൈല്‍ഫോണ്‍ വഴി പ്രണയാഭ്യർഥന നടത്തി. 2024 മാര്‍ച്ചില്‍ പരാതിക്കാരിയെ പ്രലോഭിപ്പിച്ച് വീഡിയോ കോള്‍ വഴി നഗ്ന വീഡിയോ പരാതിക്കാരി അറിയാതെ റെക്കോഡ് ചെയ്തു. പിന്നീട് തങ്ങളെ വിവാഹം കഴിച്ചില്ലെങ്കില്‍ നഗ്ന വീഡിയോ വീട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കും അയച്ച് കൊടുക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. ഇതോടെ പരാതിക്കാരി ഈ ബന്ധത്തില്‍നിന്നും പിന്‍മാറി.
ഈ വൈരാഗ്യത്തില്‍ പ്രതികള്‍ കഴിഞ്ഞ ആഗസ്റ്റിൽ പരാതിക്കാരിയുടെ നഗ്ന വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രദർശിപ്പിച്ചു. തുടര്‍ന്ന് പരാതിക്കാരി നല്‍കിയ കേസിലാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. എടക്കര പൊലീസ് ഇന്‍സ്‌പെക്ടര്‍ എന്‍.ബി. ഷൈജു, എ.എസ്.ഐ ഷാജഹാന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരയ സാബിര്‍ അലി, അരുണ്‍ കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
Leave a Reply