ഭക്ഷ്യയോഗ്യമല്ലാത്ത അരിവിതരണം ചെയ്തത് റവന്യൂ വകുപ്പ്
കൽപ്പറ്റ:ദുരന്തബാധിതർക്ക്ഭക്ഷ്യയോഗ്യമല്ലാത്ത അരി നൽകിയ സംഭവത്തിൽ അരി നൽകിയത് റവന്യൂ വകുപ്പെന്ന് വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ. ജില്ലയിലെ മികച്ച പ്രവർത്തനം നടത്തുന്ന പഞ്ചായത്താണ് മേപ്പാടിയിലേതെന്നും പഞ്ചായത്തിനെതിരെയുള്ള ആരോപണം വസ്‌തുതാ വിരുദ്ധമെന്നും അദ്ദേഹം പറഞ്ഞു. എവിടെയാണ് വീഴ്ച്ച വന്നതെന്ന് പരിശോധിക്കണമെന്നും, കൃത്യമായ നടപടി സ്വീകരിക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ആവശ്യപ്പെട്ടു.
Leave a Reply