വയനാട് തിരഞ്ഞെടുപ്പ് ആശംസകള്‍ നേര്‍ന്ന് പ്രിയങ്കയും മൊകേരിയും
കല്‍പ്പറ്റ:തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കണ്ടുമുട്ടിയപ്പോള്‍ ആശംസകള്‍ നേര്‍ന്ന് യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധിയും എല്‍ഡിഎഫ് സ്ഥാനാര്‍ഥി സത്യന്‍ മൊകേരിയും. ഇത് പാലക്കാട് കല്യാണവീട്ടില്‍ മുഖാമുഖം നിന്നിട്ടും എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആവശ്യപ്പെട്ടിട്ടും ഹസ്തദാനത്തിനു വിസമ്മതിച്ച യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കുള്ള പാഠമായി. ചുങ്കത്തറ പഞ്ചായത്തിലെ എരുമമുണ്ടയില്‍ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ മൊകേരി പ്രസംഗിക്കവേയാണ് പ്രിയങ്ക അടുത്ത് എത്തിയത്. അകമ്പാടത്തെ കോര്‍ണര്‍ യോഗത്തിനുശേഷം പോത്തുകല്ലിലേക്ക് പോകുകയായിരുന്നു അവര്‍. മൊകേരിയെ കണ്ട പ്രിയങ്ക വാഹനം നിര്‍ത്താന്‍ ആവശ്യപ്പെടുകയും വേദിയിലെത്തി സൗഹൃദം പങ്കിടുകയുമായിരുന്നു.
Leave a Reply