December 11, 2024

ദുരന്തബാധിതർക്ക് ഭക്ഷ്യയോഗ്യമല്ലാത്ത കിറ്റ് വിതരണം ചെയ്തതിൽ പ്രതിഷേധം 

0
Img 20241107 174121

ദുരന്തബാധിതർക്ക് ഭക്ഷ്യയോഗ്യമല്ലാത്ത കിറ്റ് വിതരണം ചെയ്തതിൽ പ്രതിഷേധം

 

മേപ്പാടി: വയനാട് ചൂരൽമല ഉരുൾപൊട്ടൽ ദുരന്ത ബാധിതർക്ക് നൽകിയ ഭക്ഷ്യക്കിറ്റിൽ പുഴുവരിച്ച ഭക്ഷ്യവസ്തുക്കളെന്ന് പരാതി.

 

ഭക്ഷ്യയോഗ്യമല്ലാത്ത വസ്‌തുക്കളാണ് മേപ്പാടി പഞ്ചായത്ത് വിതരണം ചെയ്‌തതെന്നാണ് ആരോപണം. 5 ഓളം കുടുംബങ്ങൾക്ക് നൽകിയ അരി, റവ ഉൾപ്പെടെയുള്ള സാധനങ്ങൾ ഉപയോഗിക്കാനാവില്ലെന്ന് ഗുണഭോക്താക്കൾ പറയുന്നു.

 

മൃഗങ്ങൾക്ക് പോലും നൽകാൻ കഴിയാത്ത ഭക്ഷ്യവസ്തുക്കളാണ് നൽകിയിരിക്കുന്നതെന്നും വസ്ത്രങ്ങൾ ഉപയോഗിച്ചവയാണെന്നും ദുരന്ത ബാധിതർ ആരോപിക്കുന്നു. സംഭവത്തിൽ മേപ്പാടി പഞ്ചായത്തിലേക്ക് ഡിവൈഎഫ്ഐ

 

പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തി. സന്നദ്ധ സംഘടനകളും റവന്യൂ വകുപ്പും നൽകിയ ഭക്ഷ്യ കിറ്റുകളാണ് ദുരന്ത ബാധിതർക്ക് നൽകിയത് എന്നാണ് മേപ്പാടി പഞ്ചായത്ത് അധികൃതരുടെ വിശദീകരണം.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *