വിനേഷ് ഫോഗട്ട് ഇന്ന് വയനാട്ടിൽ
കൽപ്പറ്റ :വയനാട് ലോക്സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം ഇന്ന് ഒളിമ്പ്യനും ഹരിയാന നിയമസഭയിലെ കോൺഗ്രസ് എം.എൽ.എയുമായ വിനേഷ് ഫോഗട്ട് വയനാട്ടിൽ വിവിധ കുടുംബ യോഗങ്ങളിൽ പങ്കെടുക്കും. ഇന്ന് രാവിലെ പത്തിന് മാനന്തവാടി നിയോജക മണ്ഡലത്തിലേയും, മൂന്നിന് ബത്തേരി നിയോജക മണ്ഡലത്തിലേയും അഞ്ചിന് കൽപ്പറ്റ നിയോജക മണ്ഡലത്തിലേയും വിവിധ കുടുംബ യോഗങ്ങളിലാണ് വിനേഷ് ഫോഗട്ട് പങ്കെടുക്കുക. ഒൻപതാം തീയതി മറ്റുള്ള നിയോജകമണ്ഡലങ്ങളിൽ വിവിധ പ്രചരണ പരിപാടികളിൽ പങ്കെടുക്കും.
Leave a Reply