കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർമാരെ നിയമിക്കണം.
മുള്ളൻകൊല്ലി:കുടുംബാരോഗ്യകേന്ദ്രത്തിൽ ആവശ്യത്തിന് ഡോക്ടർമാരെ നിയമിക്കണം- ബിജെപി. നിത്യേന നൂറുകണക്കിന് രോഗികൾ വന്നുപോകുന്ന മുള്ളൻ കൊല്ലി പ്രാഥമിക ആരോഗ്യകേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമായി പ്രഖ്യാപിച്ചെങ്കിലും ആവശ്യത്തിന് ഡോക്ടർമാരെയോ അനുബന്ധ ജീവനക്കാരെയോ നിയമിക്കാൻ സർക്കാരിന്റെ ഭാഗത്തുനിന്നും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. പഞ്ചായത്തിലെ ഏക അലോപ്പതി ആരോഗ്യകേന്ദ്രമായിട്ടും ഇവിടെ മെച്ചപ്പെട്ട സൗകര്യങ്ങൾ ഒരുക്കാൻ പഞ്ചായത്തിന്റെയോ ആശുപത്രി വികസനസമിതിയുടെയോ ഭാഗത്തു നിന്നും യാതൊരു നടപടിയും ഉണ്ടാകുന്നില്ല. നിലവിലുള്ള ഡോക്ടർ കോൺഫറൻസിനോ, ക്യാമ്പിനോ പോയാൽ പകരം സംവിധാനം ഒന്നുമില്ല. ഉള്ള ഡോക്ടർ ആത്മാർഥതമായി പ്രവർത്തിക്കുന്നത് കൊണ്ടാണ് ഒരു പരിധിവരെ ആശുപത്രിയുടെ പ്രവർത്തനം മുന്നോട്ട് പോകുന്നത്.
ആവശ്യത്തിന് ഡോക്ടർമാരെയും ജീവനക്കാരെയും നിയമിച്ച് ഈവെനിംഗ് ഓ പി അടക്കം ഒരുക്കി ജനങ്ങൾക്ക് മെച്ചപ്പെട്ട ചികിത്സാ സൗകര്യം ഒരുക്കണമെന്ന് ബിജെപി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. രാജൻ പാറയ്ക്കൽ അധ്യക്ഷത വഹിച്ചു.സദാശിവൻ കളത്തിൽ, രഞ്ജിത് ഇടമല, സ്റ്റൈജൻ കെ ഡി, കുമാരൻ പൊയ്ക്കാട്ടിൽ, സന്തോഷ് പി എൻ, ബെന്നി കുളങ്ങര, ജോബിഷ് മാവുടി പ്രസംഗിച്ചു.
Leave a Reply