വിദ്യാർഥിനിക്ക് യാത്ര നിഷേധിച്ചതിൽ നാല് ചക്ര ഓട്ടോയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു
സ്കൂൾ വിദ്യാർത്ഥിനിയെ നാലു ചക്ര ഓട്ടോയിൽ നിന്നും ഇറക്കിവിട്ടതായ പരാതിയെ തുടർന്ന് ഓട്ടോയുടെ പെർമിറ്റ് സസ്പെൻഡ് ചെയ്തു. മാനന്തവാടിയിലെ സ്വകാര്യ സ്കൂളിലേക്ക് മാനന്തവാടി ടൗണിൽ നിന്നും ഓട്ടം വിളിച്ച വിദ്യാർത്ഥിനിയെ സ്‌കൂളിലെത്തിച്ച ശേഷം ഒരു ഫയൽ എടുത്ത് വന്നശേഷം തിരിച്ച് ബസ് സ്റ്റാന്റിൽ പോകണമെന്നും അൽപ നേരം കാത്ത് നിൽക്കണമെന്നും അഭ്യർത്ഥിച്ചെങ്കിലും വാഹനത്തിൽ നിന്നും ഇറക്കി വിട്ടതായാണ് പരാതി.കെ എൽ 12 എച്ച് 5770 നമ്പർ വാഹനത്തിന്റെ ഡ്രൈവർ ആയ പി.ജെ ദേവസ്യക്കെതിരായിരുന്നു പരാതി. തുടർന്ന് മാനന്തവാടി സബ് ആർ ടി ഓഫീസിലെ എംവിഐ അന്വേഷണം നടത്തുകയും പരാതി സത്യമാണെന്ന് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്‌ത് പ്രകാരം വാഹനത്തിന്റെ ഡ്രൈവർ ആയ ദേവസ്യയെ നേരിൽ കേട്ടതിൽ തെറ്റ് സമ്മതിക്കുകയും ചെയ്‌തതായി മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. പ്രസ്‌തുത പരാതി സത്യമാണെന്നും, പ്രവൃത്തി പെർമിറ്റ് നിബന്ധനങ്ങൾക്ക് വിരുദ്ധമാണെന്നും ബോധ്യപ്പെട്ടതിനാൽ വാഹനത്തിന്റെ പെർമിറ്റ് 07/11/2024 മുതൽ 15 ദിവസത്തേക്ക് 22/11/2024 വരെ സസ്പെൻഡ് ചെയ്‌തതായി മാനന്തവാടി ജോയന്റ്ആർ.ടി.ഓ പി.ആർ മനു അറിയിച്ചു. ഇത്തരം നിയമലംഘനങ്ങൾക്കെതിരെ തുടർന്നും കർശന നടപടികൾ ഉണ്ടാകുമെന്നും അദ്ധേഹം വ്യക്തമാക്കി.
Leave a Reply