പ്രിയങ്കാഗാന്ധി ഇന്ന് വയനാട്ടിൽ ; മൂന്ന് നിയോജക മണ്ഡലങ്ങളിലും പ്രചരണ പരിപാടികൾ
കൽപ്പറ്റ: ആവേശം വാനോളമുയർത്താൻ കൊട്ടിക്കലാശത്തിന് പ്രിയങ്കക്കൊപ്പം ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയും വയനാട്ടിലെത്തും. തിങ്കളാഴ്ച രാവിലെ 10ന് സുൽത്താൻ ബത്തേരിയിലാണ് ഇരുവരും നയിക്കുന്ന റോഡ് ഷോ നടക്കുക. ഉച്ചക്ക് ശേഷം മൂന്ന് മണിക്ക് തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ഓഫിസ് പരിസരത്ത് നിന്നും ബസ്റ്റാൻഡിലേക്കും ഇരുവരും റോഡ് ഷോ നടത്തും. അതേ സമയം, പ്രിയങ്കാ ഗാന്ധിയുടെ മൂന്നാംഘട്ട പ്രചരണത്തിന് ഞായറാഴ്ച വയനാട്ടിൽ തുടക്കമാവും. മൂന്ന് നിയോജകമണ്ഡലങ്ങളിലും പ്രിയങ്ക പ്രചരണം നടത്തും. ഉച്ചയ്ക്ക് 12.20ന് മാനന്തവാടി നിയോജക മണ്ഡലത്തിലെ എടവക, 12.50ന് തരുവണ, 1.30ന് കൽപ്പറ്റ നിയോജക മണ്ഡലത്തിലെ കോട്ടത്തറ വെണ്ണിയോട്, രണ്ടിന് കമ്പളക്കാട് എന്നിവിടങ്ങളിലെ പ്രചരണ പരിപാടികളിൽ പ്രിയങ്ക ഗാന്ധി പങ്കെടുക്കും. തുടർന്ന് ഉച്ചക്ക് ശേഷം മൂന്നിന് സുൽത്താൻ ബത്തേരി നിയോജക മണ്ഡലത്തിലെ നായ്ക്കെട്ടിയിൽ കോർണർ യോഗത്തിൽ സംസാരിക്കും. 4.15ന് ചുള്ളിയോട്, 5.10ന് കൽപ്പറ്റ നിയോജക മണ്ഡലത്തിലെ മൂപ്പൈനാട് എന്നിവിടങ്ങളിലെ സ്വീകരണങ്ങളിലും പ്രിയങ്ക ഗാന്ധി പങ്കെടുക്കും.നിരവധി ദേ
ശീയ, സംസ്ഥാന നേതാക്കളും വിവിധ പ്രചരണ പരിപാടികളിൽ പങ്കെടുക്കും.
Leave a Reply