December 11, 2024

എൽ.എസ്.ഡി സ്റ്റാമ്പും കഞ്ചാവുമായി കർണാടക സ്വദേശികൾ പിടിയിൽ 

0
Img 20241110 101556

ബത്തേരി : ബാംഗ്ലൂർ കല്യാൺ നഗർ സ്വദേശി ഗംഗാധര (38), വിദ്യറാണിപുരം സ്വദേശി ജെ. ധൃവകുമാർ (43), വിജയ നഗർ സ്വദേശിഎൻ പ്രദീപ്‌ (32), എന്നിവരാണ് ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ബത്തേരി പോലീസും നടത്തിയ പരിശോധനയിൽ പിടിയിലായത്. ശനിയാഴ്ച വൈകീട്ടോടെ മുത്തങ്ങ പോലീസ് എയ്ഡ് പോസ്റ്റിനു സമീപം നടത്തിയ വാഹന പരിശോധനയിലാണ് 0.11 ഗ്രാം തൂക്കം വരുന്ന രണ്ട് സ്ട്രിപ്പുകളിലായി 9 എൽ.എസ്. ഡി സ്റ്റാമ്പും 18.57 ഗ്രാം കഞ്ചാവുമായി ഇവർ പിടിയിലാവുന്നത്. ഇവർ സഞ്ചരിച്ചിരുന്ന കെ.എ 04 എം.വി 7368 നമ്പർ വാഹനവും പിടിച്ചെടുത്തു. ലഹരിക്കടത്തും ഉപയോഗവും വിൽപ്പനയും തടയുന്നതിന് എല്ലാ സ്റ്റേഷൻ പരിധികളിലും ജില്ലാ സംസ്ഥാന അതിർത്തികളിലും കർശന പരിശോധനകൾ നടത്തിവരികയാണെന്ന് ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസ് അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *