മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിതാരായ കെട്ടിട ഉടമകൾക്ക് മതിയായ നഷ്ടപരിഹാരം നൽകണം*.
ചൂരൽമല:ബിൽഡിംഗ് ഓണേഴ്‌സ് വെൽഫെയർ അസോസിയേഷൻ മേപ്പാടി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മുണ്ടക്കൈ- ചൂരൽമല ബിൽഡിംഗ് ഉടമകളുടെ സംഗമവും മെമ്പർഷിപ് വിതരണവും ചൂരൽമല എം ഡി എസ് ഹാളിൽ വച്ച് നടന്നു . ജില്ലാ പ്രസിഡന്റ് യു .എ അബ്ദുൽ മനാഫ് ഉൽഘാടനം ചെയ്തു.
ദുരന്തത്തിന് ഇരയായ എല്ലാവരെയും ഒരേ നിലയിൽ പരിഗണിക്കാൻ സന്മനസ്സ് കാണിക്കാത്ത ഗവൺമെന്റിന്റെ നടപടി പ്രതിഷേധാർഹമാണെന്നും, നല്ല പ്രായത്തിൽ വിദേശരാജ്യങ്ങളിൽ പോയി അധ്വാനിച്ച് ഉണ്ടാക്കിയ സമ്പാദ്യം കൊണ്ടും ബാങ്ക് ലോണുകൾ എടുത്തും ഉപജീവനത്തിനായി ചെറു കെട്ടിടങ്ങൾ ഉണ്ടാക്കി തുച്ഛമായ വാടകയ്ക്ക് നൽകി ജീവിതം നയിച്ചു കൊണ്ടിരുന്ന ചൂരൽ മലയിലെയും മുണ്ടക്കൈയിലെയും കെട്ടിട ഉടമകൾ ഇന്ന് നിരാശരാണ്, അവർക്ക് മതിയായ നഷ്ടപരിഹാരം നൽകണമെന്നും ഉപജീവനമാർഗത്തിനായുള്ള പദ്ധതികൾ നടപ്പിലാക്കണമെന്നും യോഗം ഗവൺമെന്റിനോട് ആവശ്യപ്പെട്ടു,
കൂടാതെ ദുരന്തത്തിൽപ്പെട്ട നിരാശ്രരായ കെട്ടിട ഉടമകളുടെ ബാങ്ക് ലോണുകൾ എഴുതിത്തള്ളുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിന് ബാങ്കുകൾക്ക് സർക്കാർ നിർദ്ദേശം നൽകണമെന്നും യോഗം ആവശ്യപ്പെട്ടു,
മെമ്പർഷിപ് വിതരണം ജില്ലാ സെക്രട്ടറി നിരൺ അബു പൂക്കാട്ടിലിനു നൽകി ഉൽഘാടനം ചെയ്തു . ബി ഒ ഡബ്ലിയു എ യൂണിറ്റ് പ്രസിഡണ്ട് കെ ഹൈദർ അധ്യക്ഷനായിരുന്നു .ജില്ലാ വൈസ് പ്രസിഡണ്ട് പീറ്റർ മുഴയിൽ ,യൂണിറ്റ് വൈസ് പ്രസിഡണ്ട് സൈദലവി കെ എം, ജില്ലാ എക്സിക്യൂട്ടീവ് മെമ്പർ കുര്യൻ ജോസഫ് ,യൂണിറ്റ് എക്സിക്യൂട്ടീവ് മെമ്പർ.ഫസലുദീൻ എ.എം എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു . മേപ്പാടി യൂണിറ്റ് ജന .സെക്രട്ടറി ആസിഫ് അലി സ്വാഗതവും , ജോ . സെക്രട്ടറി .lമൻസൂർ അലി നന്ദിയും പറഞ്ഞു,
തുടർന്ന് ജില്ലാ നേതാക്കൾ യൂണിറ്റ് മെമ്പർമാരോടൊപ്പം ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിക്കുകയുണ്ടായി.
Leave a Reply