സ്നേഹജ്വാല സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ വയോജന സംഗമം നടത്തി.
പുൽപ്പള്ളി: വയോജന സൗഹൃദ സമൂഹം ഒരു മാതൃകയാക്കി സമൂഹത്തിനാകെ പകർന്ന് നൽകുക എന്ന ഉദ്ദേശത്തോടെ പുൽപ്പള്ളി സ്നേഹജ്വാല സൊസൈറ്റി പുൽപ്പള്ളി കൃപാലയ സ്കൂൾ ഓഡിറ്റോറിയത്തിൽ നടത്തിയ വയോജന സംഗമം പുൽപ്പള്ളി തിരുഹൃദയ പള്ളി വികാരി ഫാ. ജോർജ് മൈലാടൂർ ഉദ്ഘാടനം ചെയ്തു. എസ് എബിഎസ് പ്രൊവിൻഷ്യൽ സുപ്പീരിയർ മദർ ആൻ മേരി ആര്യപ്പള്ളിൽ അധ്യക്ഷത വഹിച്ചു. സിസ്റ്റർ എയ്ഞ്ചൽ മരിയ, സിസ്റ്റർ ജോസ് മേരി കുഴി മുള്ളിൽ, ഷാജി കടുവ പ്പാറയിൽ, സിസ്റ്റർ ആൻസ് മരിയ എസ് എബിഎസ്, എന്നിവർ പ്രസംഗിച്ചു. സിസ്റ്റർ അർപ്പിത അയ്യം കുടിയിൽ എസ് എബിഎസ്, സിസ്റ്റർ ജിൻസി ജോൺ കട്ടിക്കാനയിൽ എസ്എ ബി എസ്, ഫാ. ജോസ് കപ്പുച്യൻ എന്നിവർ ക്ലാസ്സെടുത്ത്.ജറിയാക്ട്രിക്ക് കെയർ മൊബൈൽ യൂണിറ്റിൻ്റെ ഉദ്ഘാടനവും ഇതോടനുബന്ധിച്ചു നടന്ന്. പ്രായമാ മാതാപിതാക്കൾ തനിച്ചല്ലെന്നും സമുഹത്തിൽ അവർക്ക് അന്തസ്സും ബഹുമാനവും സമഗ്രമായ ക്ഷേമവും ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് സ്നേഹജ്വാല സൊസൈറ്റി ഈ പരിപാടി നടത്തുന്നത്.
Leave a Reply