ദുരന്തബാധിതരെ തള്ളിയിരിക്കുന്നത് പുഴുവരിച്ച് ചീഞ്ഞ് നാറുന്ന ക്വാർട്ടേഴ്സിൽ: സി.പി.ഐ (എം.എൽ) റെഡ്സ്റ്റാർ
മേപ്പാടി :മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതരായ നാല് കുടുംബങ്ങളെ പാർപ്പിച്ചിരിക്കുന്നത് മേപ്പാടി പഞ്ചായത്ത് ഓഫീസിന് പിന്നിലെ ചീഞ്ഞ് നാറുന്ന മാലിന്യം തള്ളുന്നതിന് പിന്നിലുള്ള ക്വാർട്ടേഴ്സിൽ. ആഴ്ച്ചയിൽ ഡയാലിസിസിന് വിധേയനാകുന്ന സുഭാഷ് എന്ന കുടുംബനാഥനും പിഞ്ചുകുഞ്ഞും ഉൾപ്പെടെയുള്ള. കുടുംബങ്ങളെയാണ് കോർട്ടേഴ്സിന് സമീപത്തുള്ള ദുർഗന്ധം വമിക്കുന്ന വെള്ളം പോലും കുടിക്കാനാവാത്ത അവസ്ഥയിലാണ് ഈ നാല് കുടുംബങ്ങൾ. പഞ്ചായത്തിൽ പരാതി നൽകിയതിനെ തുടർന്ന് പൊളിച്ചിട്ടിരിക്കുന്ന മാലിന്യ ടാങ്കിൽ നിന്നുള്ള ദുർഗന്ധതിനൊപ്പം കൊതുകിന്റെ ആക്രമണം കൂടി രൂക്ഷമായതോടെ ജീവിതം ദുസ്സഹമായിരിക്കുകയാണ്. കുടിവെള്ള ദൗർലഭ്യം നേരിടുന്ന ഈ കുടുംബങ്ങളോട് അവിടെ നിന്നിറങ്ങി പോകാൻ പറയുന്ന ഉദ്യോഗസ്ഥർ രണ്ടുമാസം കഴിഞ്ഞാൽ വെള്ളം പോലും ഉണ്ടാകില്ലെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. എംഎൽഎ ടി. സിദ്ദിഖിന് ഒപ്പം വന്ന ചെറിയാൻ എന്ന വ്യക്തിയാണ് ക്വാർട്ടേഴ്സിൽ നിന്നും ഒഴിഞ്ഞു പോകാൻ ആവശ്യപ്പെട്ടത്. ഈ സാഹചര്യത്തിൽ ക്വാർട്ടേഴ്സിന് സമീപത്തെ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനും ദുർഗന്ധം ഒഴിവാക്കുന്നതിനും അടിയന്തിര നടപടി സ്വീകരിക്കണം. ദുരന്തബാധിതരെ മനുഷ്യരായി പരിഗണിച്ചുകൊണ്ട് അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് സിപിഐ (എംഎൽ) റെഡ് സ്റ്റാർ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
ജില്ലാ സെക്രട്ടറി കെ.വി. പ്രകാശ് റിപ്പോർട്ട് അവതരിപ്പിച്ചു. ടി.യു.സി.ഐ സംസ്ഥാന സെക്രട്ടറി ടി.സി. സുബ്രഹ്മണ്യൻ, വൈസ് പ്രസിഡണ്ട് സിന്ധു കെ. ശിവൻ, എയർവൊ (എ ഐ ർ ഡബ്ലിയു ഓ) സംസ്ഥാന കമ്മിറ്റി അംഗം ഷീബ എ.ജെ, ബിജി ലാലിച്ചൻ, പി.എം. ജോർജ്ജ്, പി.ടി. പ്രേമാനന്ദ്, എം.കെ. ഷിബു, സി.ജെ. ജോൺസൺ, കെ. പ്രേംനാഥ്, കെ.ജി. മനോഹരൻ തുടങ്ങിയവർ സംസാരിച്ചു.
Leave a Reply