May 8, 2026

സ്വീകരണവും ശില്പശാലയും നടത്തി 

0
Img 20241111 145900
By ന്യൂസ് വയനാട് ബ്യൂറോ

 

കേരള സംസ്ഥാന ജൈവ വൈവിധ്യ ബോർഡ് ചെയർമാൻ ഡോ: എൻ.അനിൽ കുമാറിന് സ്വീകരണവും ” കാലാവസ്ഥ വിദ്യാഭ്യാസം പ്രകൃതിദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ ” എന്ന വിഷയത്തിൽ ശില്പശാലയും നടത്തി. വെള്ളിയാഴ്ച മീനങ്ങാടി സ്റ്റെർക്ക് ഹാളിൽ ചേർന്ന ചടങ്ങിന് സ്റ്റെർക്ക് ചെയർമാൻ പ്രൊഫ: കെ.ബാലഗോപാലൻ സ്വാഗതം ആശംസിച്ചു. സ്റ്റെർക്ക് ഉപദേശക സമിതി ചെയർപേഴ്സൺ ഡോ: കെ.സുധാകർ അധ്യക്ഷത വഹിച്ചു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കേന്ദ്ര നിർവാഹക സമിതിയംഗവും ശാസ്ത്രകേരളം പത്രാധിപരുമായ ഡോ: ബ്രിജേഷ് ഡോ: അനിൽകുമാറിന് ഉപഹാരം സമർപ്പിച്ചു. പരിഷത്ത് കേന്ദ്ര നിർവാഹക സമിതിയംഗം പി. സുരേഷ് ബാബു ആശംസകളർപ്പിച്ച് സംസാരിച്ചു. സ്വീകരണത്തിന്. നന്ദി പ്രകാശിപ്പിച്ചു കൊണ്ട് ഡോ: അനിൽകുമാർ ഹരിത വാതക ബഹിർഗമനം കുറയ്ക്കേണ്ട ആവശ്യകതയെ കുറിച്ചും, കാലാവസ്ഥ വ്യതിയാനം മൂലം ജീവജാലങ്ങൾക്കും പ്രകൃതിക്കും സംഭവിച്ചുകൊണ്ടിരിക്കുന്ന ദുരന്തങ്ങളെ കുറിച്ചും വിശദീകരിച്ചു. എല്ലാവർക്കും കാലാവസ്ഥവിദ്യാഭ്യാസം ലഭ്യമാകേണ്ടതിൻ്റെ അനിവാര്യതയെ കുറിച്ചും, പ്രകൃതി ദുരന്തങ്ങൾ മുൻകൂട്ടി കണ്ട് ദുരന്തനിവാരണ പ്രവർത്തനങ്ങൾ നടത്തേണ്ടതിൻ്റെ പ്രാധാന്യത്തെ കുറിച്ചും വിവരിച്ചു. സ്റ്റെർക്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ എം.എം.ടോമി സ്വീകരണ ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു.

ശില്പശാലയിൽ ഹ്യൂം സെൻറർ ഫോർ ഇക്കോളജി ആൻറ് വൈൽഡ് ലൈഫ് ബയോളജി ഡയരക്റ്റർ സി.കെ. വിഷ്ണുദാസ് വിഷയം അവതരിപ്പിച്ചു.വലിയ തോതിലുള്ള കാർബൺ ഉത്സർജനത്തിൻ്റെ ഫലമായി ആഗോള താപനം യാഥാർത്ഥമായിരിക്കുന്നു. തൽഫലമായി കാലാവസ്ഥയിൽ മുൻകൂട്ടി പ്രവചിക്കാൻ കഴിയാത്ത തരത്തിൽ പേമാരികളും, വരൾച്ചയും മറ്റ് പ്രകൃതി ദുരന്തങ്ങളും യാഥാർത്യമായിക്കൊണ്ടിരിക്കുന്നു. കാർബൺ ഉത്സർജനം കുറച്ചു കൊണ്ടുള്ള ജീവിത രീതി സർവ മേഖലകളിലും പ്രാവർത്തികമാക്കിയാൽ മാത്രമേ നമുക്കും ജീവജാലങ്ങൾക്കും നിലനില്പുണ്ടാവൂ. കാർഷിക മേഖലയിലും, മറ്റുല്പാദന, ഉപഭോഗ മേഖലകളിലെല്ലാം പുതിയ രീതികൾ കണ്ടെത്തി പ്രാവർത്തികമാക്കാൻ എല്ലാവരേയും പഠിപ്പിച്ചേ മതിയാവൂ. പശ്ചിമഘട്ട സംരക്ഷണം ഏറ്റവും പ്രാധാന്യമർഹിക്കുന്നു. പ്രകൃതിദുരന്തങ്ങൾ അടിക്കടി ഉണ്ടാവുന്ന രീതിയിലേക്ക് കേരളവും മാറിക്കൊണ്ടിരിക്കുന്നു. എവിടെ താമസിച്ചാലും ആ പ്രദേശത്തിൻ്റെ പാരിസ്ഥിതിക പ്രേത്യകതകൾ മുഴുവൻ ജനങ്ങളേയും പഠിപ്പിച്ചേ മതിയാവൂ. ശാസ്ത്രീയമായി എങ്ങനെ ദുരന്തങ്ങളെ അഭിമുഖീകരിക്കണം എന്ന അറിവും ജനങ്ങൾക്ക് നൽകേണ്ടതുണ്ട് എന്ന് ശ്രീ: സി.കെ.വിഷ്ണുദാസ് അഭിപ്രായപ്പെട്ടു.

ഓരോ പ്രദേശത്തിൻ്റെയും കാലാവസ്ഥാ വിവരശേഖരണത്തോടൊപ്പം മാപ്പിങ്ങും നടത്തേണ്ടതിൻ്റെ ആവശ്യകത ഡോ: ബ്രിജേഷ് വിശദീകരിച്ചു. ജിയോളജി പഠനങ്ങൾ, പാറകളെ കുറിച്ചും, ഭൂഗർഭ ജലശേഖരണത്തെ കുറിച്ചുമെല്ലാം നിരന്തര പഠനവും, ശാസ്ത്രീയ അപഗ്രഥനങ്ങളും, ജനങ്ങൾക്ക് യഥാസമയം ശാസ്ത്രീയ വിവരങ്ങൾ കൈമാറുന്നതിനും ജാഗ്രത കാട്ടേണ്ടതിൻ്റെ അനിവാര്യത സമീപകാല ദുരന്തങ്ങൾ നമ്മെ പഠിപ്പിക്കുന്നു.

 

സി.ബി.ദീപ അസി: ഡയരക്ടർ സോയിൽ സർവേ, ഡോ: ജോസഫ് ജോൺ സയൻ്റിസ്റ്റ് എം.എസ്.എസ്.ആർ.എഫ്, എം .പ്രകാശ് സ്റ്റെർക്ക്, പി.അനിൽകുമാർ പരിഷത്ത് ജില്ലാ സെക്രട്ടറി, കെ.എം.ഷാജി, എം.പി.മത്തായി എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.

ചർച്ചകൾ ക്രോഡീകരിച്ചു കൊണ്ട് തുടർ പഠനങ്ങളും, പ്രവർത്തനങ്ങളും സംബന്ധിച്ച നിർദ്ദേശങ്ങൾ സി.കെ.വിഷ്ണുദാസ് അവതരിപ്പിച്ചു.

സ്റ്റെർക്ക് വൈസ് ചെയർമാൻ പി.ആർ.മധുസൂദനൻ ശില്പശാലയ്ക്ക് നന്ദി പറഞ്ഞു.

വിവിധ പ്രവർത്തനമേഖലകളിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന മുപ്പതോളം പേർ ശില്പശാലയിൽ പങ്കെടുത്തത് ആവേശകരമായി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *