വനത്തിലും പുറത്തും മരങ്ങള്‍ നശിക്കുന്നത് ഒഴിവാക്കണം: ടിമ്പര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍
കല്‍പ്പറ്റ: ഉണങ്ങിയും കാറ്റില്‍ മറിഞ്ഞും വനത്തിലും പുറത്ത് പൊതുസ്ഥലങ്ങളിലും നശിക്കുന്ന മരങ്ങള്‍ ശേഖരിച്ച് ഖജനാവിലേക്ക് മുതല്‍ക്കൂട്ടണമെന്ന് ടിമ്പര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇഎസ്എ, ഇഎസ്‌സെഡ് എന്നിവയില്‍നിന്നു ജനവാസകേന്ദ്രങ്ങളും കൃഷിയിടങ്ങളും പൂര്‍ണമായും ഒഴിവാക്കണമെന്ന ആവശ്യമെന്ന ആവശ്യവും ഉന്നയിച്ചു.
പ്രസിഡന്റ് ജയിംസ് അമ്പലവയല്‍ അധ്യക്ഷത വഹിച്ചു. കെ.സി.കെ. തങ്ങള്‍, വി.ജെ. ജോസ്, ജാബിര്‍ കരണി, കെ.പി. ബെന്നി, ആര്‍. വിഷ്ണു, എ.എം. ഹനീഫ, കെ.എ. ടോമി, പി.ടി. ഏലിയാസ്, പി.എ. മാത്യു, കെ. ബാവ, കെ.എച്ച്. സലിം, എന്‍.കെ. സോമസുന്ദരന്‍, കെ. ജോയ്, പി.ഡി. സന്തോഷ്, വി.പി. അസു ഹാജി, ഫൈസല്‍ വൈത്തിരി, എ. സലിം, കെ. നാസര്‍, ടി.എല്‍. പ്രകാശന്‍ എന്നിവര്‍ പ്രസംഗിച്ചു.
Leave a Reply