December 11, 2024

ശ്രീ ധര്‍മ്മ ശാസ്താ സേവാ സംഘം 20 -ാം മത് ദേശവിളക്ക് മഹോത്സവം

0
Img 20241112 164950

 

കല്‍പ്പറ്റ: ശ്രീ ധര്‍മ്മ ശാസ്താ സേവാ സംഘം മുണ്ടേരിയുടെ ആഭിമുഖ്യത്തില്‍ മണിയങ്കോട്ടപ്പന്‍ ക്ഷേത്ര പരിസര ത്ത് നടത്തുന്ന 20-ാം മത് അയ്യപ്പന്‍ വിളക്ക് മഹോത്സവം 21-12-2024 നടത്തുന്നു. ദേശത്തിന്റെ ക്ഷേമത്തിനും ഐശ്വര്യത്തിനും വേണ്ടി നടത്തുന്ന വിളക്ക്മഹോത്സവത്തിന്റെ ഫണ്ട് ഉദ്ഘാടനം രാജന്‍ സി എ യില്‍ നിന്ന് പ്രസിഡന്റ് സി.എം രാജേഷ് ഏറ്റുവാങ്ങി. ഭക്തിസാന്ദ്രമായ ഈ ചടങ്ങില്‍ ശ്രീ ധര്‍മ്മശാസ്ത സേവാ സംഘം ഭാരവാഹികളും മറ്റ് അംഗങ്ങളും പ്രദേശവാസികളും പങ്കെടുത്തു. താലമേന്തിയ മാളികപ്പുറങ്ങളുടെയുo പഞ്ചവാദ്യം, ചെണ്ടമേളം, ഉടുക്കുവാദ്യം, കരകാട്ടം, കാവടിയാട്ടം, അമ്മന്‍കുടം, പീലിക്കാവടി, എന്നിവയുടെയും, അകമ്പടിയോടുകൂടി വൈകിട്ട് 5.30-ന് കല്‍പ്പറ്റ ശ്രീ അയ്യപ്പ ക്ഷേത്രത്തില്‍ നിന്നും പുറപ്പെടുന്നു. താലമെടുക്കാന്‍ ആഗ്രഹിക്കുന്ന മാളികപ്പുറങ്ങള്‍ താലവുമായി വൈകുന്നേരം 4.30 മണിക്ക് ശ്രീ അയ്യപ്പ ക്ഷേത്രത്തില്‍ എത്തിച്ചേരേണ്ടതാണ്. വിളക്കിന് നേതൃത്വം നല്‍കുന്നത് മഠാധിപതി എറവക്കാട് രാഘവന്‍ ഗുരുസ്വാമിയും സംഘവും ആണ്. അഡ്വ : ടി. ജെ.സുന്ദര്‍ റാം, വി.ശശിധരന്‍, ശ്യാം ബാബു (വൈസ് പ്രസിഡന്റ്), വി. വി. ഗിരീഷ് (സെക്രട്ടറി), ജി. കെ. ജയപ്രസാദ് ജോ.സെക്രട്ടറി). പി. സി.മനോജ് കുമാര്‍ (ട്രഷറര്‍), കെ. ഗിരീഷ്, ഒ.പി. ബാബു (ഓഡിറ്റര്‍മാര്‍ ) , പി.ജി. സന്ദീപ് കുമാര്‍, പി.കെ. സുരേഷ്, ഇ.കെ. രാകേഷ് എന്നിവര്‍ സംസാരിച്ചു. ഗുരുസ്വാമികളായ എന്‍ . എ.ബാലന്‍, പി.സന്തോഷ് എന്നിവര്‍ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *