പി കെ കേളപ്പൻ അനുസ്മരണം നടത്തി
തൃശ്ശിലേരി: നവംബർ 11 പി കെ കാളൻ അനുസ്മരണം നടത്തി. സിപിഎം മാനന്തവാടി ഏരിയ കമ്മിറ്റി അംഗം ബിജുകുഞ്ഞുമോൻ, തൃശിലേരി ലോക്കൽ സെക്രട്ടറി, ആർ.അജയകുമാർ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ വസന്തകുമാരി, ശശി, ജെയിംസ്, ബ്രാഞ്ച് സെക്രട്ടറിമാരായ സാബു ജോർജ്, കെ.എ പ്രമോദ്, പി. കെ കാളൻ്റെ കൊച്ചുമകൻ ശിവശങ്കരൻ എന്നിവർ സംസാരിച്ചു. തൃശ്ശിലേരി പള്ളിക്കവലയിൽ നിന്നും പ്രകടനമായെത്തിയ പ്രവർത്തകർ സ്‌മൃതികുടീരത്തിൽ പുഷ്പാർച്ചനയും നടത്തി.
Leave a Reply