ജവഹർ ലാൽ നെഹ്‌റു നവഭാരത ശിൽപി
കൽപ്പറ്റ :വൈവിധ്യങ്ങളുടെയും ദാരിദ്ര്യത്തിന്റെയും നടുവിൽ ശിഥിലമായ ഒരു രാജ്യത്തെ ദീർഘവീക്ഷണത്തോടെയും മാനവികതയിലൂന്നിയ സഹോദര്യത്തിലൂടെയും ജവഹർ ലാൽ നെഹ്രു സൃഷ്ടിച്ചെടുത്ത രാജ്യമാണ് ഇന്ത്യയെന്ന് ജില്ലാ കോൺഗ്രസ് അദ്ധ്യക്ഷൻ എൻ.ഡി. അപ്പച്ചൻ. ശിശുക്കളെ എന്നും നെഞ്ചോട് ചേർത്ത് നിർത്തി ഒരു തലമുറയെ തന്നെ പൂർണ്ണ രാജ്യസ്നേഹമുള്ളവരാക്കി വളർത്തിയെടുത്ത രാജ്യം കണ്ട ഏറ്റവും മികച്ച പ്രധാനമന്ത്രിയായിരുന്നു ജവഹർ ലാൽ നെഹ്രു എന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ സംഘടിപ്പിച്ച ജവഹർ ലാൽ നെഹ്രു അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.യോഗത്തിൽ പി.ടി. ഗോപാലകുറുപ്പ്, പി.പി. ആലി, വി.എ. മജീദ്, കെ.വി. പോക്കർ ഹാജി, ഒ.വി. അപ്പച്ചൻ, ജി. വിജയമ്മ, പോൾസൺ കൂവക്കൽ, ഇ.വി. അബ്രഹാം, ഡിന്റോ ജോസ്, ടി.ജെ. ജോയ്, എം.ഒ. ദേവസ്സ്യ, ആർ. രാജൻ, കെ. പത്മനാഭൻ, ഷിജു ഗോപാൽ, വി.ഡി. രാജു, അരുൺ രവീന്ദ്രന് എന്നിവർ സംസാരിച്ചു
Leave a Reply