സെന്റ് ജോസഫ്‌സ് ഹോസ്പിറ്റലിൽ ഗോൾഡൻ ജൂബിലി ബ്ലോക്കിന്റെ ഉദ്ഘാടനം 16ന്
മാനന്തവാടി – മാനന്തവാടി സെന്റ് ജോസഫ്‌സ് മിഷൻ ഹോസ്പിറ്റലിൽ പുതുതായി നിർമിച്ച സുവർണജൂബിലി ബ്ലോക്കിന്റെ ഉദ്ഘാടനം നവംബർ 16 ശനിയാഴ്ച വൈകിട്ട് 05.00 മണിക്ക് നടത്തപ്പെടുന്നു. മാനന്തവാടി നിയോജകമണ്ഡലം എം.എൽ.എ.യും, പട്ടികവർഗ- പട്ടികജാതി വികസനവകുപ്പ് മന്ത്രിയുമായഓ ആർ കേളു ഉദ്ഘാടനം നിർവഹിക്കും. മാനന്തവാടി രൂപതാധ്യക്ഷൻ മാർ ജോസ് പൊരുന്നേടം പൊതുസമ്മേളനത്തിൽ അധ്യക്ഷനാകും. മാനന്തവാടി രൂപതാ സഹായമെത്രാൻ മാർ അലക്സ് താരാമംഗലം, ബത്തേരി നിയോജകമണ്ഡലം എം.എൽ.എ. ഐ.സി. ബാലകൃഷ്ണൻ, കൽപറ്റ നിയോജകമണ്ഡലം എം.എൽ.എ ടി. സിദ്ദിഖ്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ, ചായ് കേരളഘടകം പ്രസിഡണ്ട് ഫാ. ബിനു കുന്നത്ത്, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പി. ദിനേശ്,
സി.പി.ഐ.എം, ജില്ലാ സെക്രട്ടറി പി. ഗഗാറിൻ, ഡി.സി.സി. പ്രസിഡണ്ട് എൻ.ഡി. അപ്പച്ചൻ,ഐ യു എം എൽ ജില്ലാ പ്രസിഡന്റ് കെ.കെ അഹമ്മദ് ഹാജി, സി.പി.ഐ. ജില്ലാ പ്രസിഡണ്ട് ഇ.ജെ.ബാബു ബി.ജെ.പി. ജില്ലാ പ്രസിഡണ്ട് പ്രശാന്ത് മലവയൽ, തുടങ്ങിയവരും. താലൂക്ക്, ബ്ലോക്ക് പഞ്ചായത്ത്, മുനിസിപ്പാലിറ്റി അധികൃതരും. മത, സാമൂഹ്യ, രാഷ്ട്രീയ രംഗത്തെ പ്രമുഖരും ചടങ്ങിൽ സംബന്ധിക്കും.
പുതുതായി ആരംഭിക്കുന്ന ഗോൾഡൻ ജൂബിലി ബ്ലോക്കിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന അത്യാധുനിക സംവിധാനങ്ങളോട് കൂടിയുള്ള അത്യാഹിത വിഭാഗവും, ഒബ്ലർവേഷൻ യൂണിറ്റും ഡയാലിസിസ് യൂണിറ്റും, മുപ്പത്തിൽ പരം ഡീലക്സ് റൂമുകളുമാണ് പൊതു ജന ക്ഷേമത്തിനായി ഉൽഘടനം ചെയ്യുന്നത് എന്ന് പത്രസമ്മേളനത്തിൽ പങ്കെടുത്ത ഹോസ്പിറ്റൽ മാനേജ്മെന്റ് അംഗങ്ങളായ ഹോസ്പിറ്റൽ അസിസ്റ്റന്റ് ഡയറക്ടർ ഫാദർ ജോമേഷ് തേക്കിലക്കാട്ടിൽ, സീനിയർ ഫിസിഷൻ ഡോ: ഗോകുൽ ദേവ്, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഡോക്ടർ നരേഷ് ബാബു, ഓപ്പറേഷൻ മാനേജർ ലിജോ ചെറിയാൻ എന്നിവർ അറിയിച്ചു.
Leave a Reply