വയനാട്ടിൽ പോളിങ് കുറഞ്ഞത് പ്രിയങ്കയുടെ ഭൂരിപക്ഷത്തെ ബാധിക്കില്ലെന്ന് കെ. സി. വേണുഗോപാൽ
കൽപ്പറ്റ: വയനാട്ടിൽ പോളിങ് ശതമാനം കുറഞ്ഞത് പ്രിയങ്ക ഗാന്ധിയുടെ ഭൂരിപക്ഷത്തെ ബാധിക്കില്ലെന്ന് എഐസിസി സംഘടനാ ജനറൽ സെക്രട്ടറി കെ. സി. വേണുഗോപാൽ. ഭൂരിപക്ഷത്തിൽ അവകാശവാദം ഉന്നയിക്കുന്നില്ല. ഏത് പാർട്ടിയുടെ വോട്ടാണ് കുറഞ്ഞത് എന്ന് 23ന് മനസിലാകുമെന്നും വേണുഗോപാൽ പറഞ്ഞു.
“വയനാട് കോൺഗ്രസിന്റെയും യുഡിഎഫിന്റെയും പരമാവധി വോട്ടുകൾ പോൾ ചെയ്തു കഴിഞ്ഞിട്ടുണ്ട്. ഏതു പാർട്ടിക്കാർക്കാണ് വോട്ടുചെയ്യാൻ വിമുഖത വന്നത് എന്ന് തിരഞ്ഞെടുപ്പ് ഫലത്തിൽ വ്യക്തമാകും.” വേണുഗോപാൽ പറഞ്ഞു.
Leave a Reply