സംസ്ഥാന സൈക്കിൾ പോളോ വയനാട് ജില്ല ഓവറോൾ റണ്ണേഴ്സ്
കൽപ്പറ്റ:തൊടുപുഴയിൽ വെച്ച് നടന്ന സംസ്ഥാന സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ വയനാട് ജില്ല രണ്ടാം സ്ഥാനം കരസ്ഥമാക്കി.
സബ്ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ ഒന്നാം സ്ഥാനവും,സബ്ജൂനിയർ, ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ രണ്ടാം സ്ഥാനവും, വനിത വിഭാഗത്തിൽ മൂന്നാം സ്ഥാനവും നേടിയാണ് വയനാട് ജില്ല മികച്ച വിജയം നേടിയത്. കൊൽക്കത്തയിൽ വെച്ച് നടക്കുന്ന ദേശീയ മത്സരത്തിൽ പങ്കെടുക്കാൻ ജില്ലയിലെ 12 താരങ്ങൾക്ക് കേരള ടീമിലേക്ക് സെലെക്ഷൻ ലഭിച്ചു.
Leave a Reply