ബാലവകാശ വാരാഘോഷങ്ങൾക്ക് തുടക്കമായി*
കൽപ്പറ്റ:വനിതാ ശിശുവികസന വകുപ്പ്, സംസ്ഥാന ബാലവകാശ സംരക്ഷണ കമ്മീഷൻ, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് എന്നിവയുടെ സംയുക്തഭിമുഖ്യത്തിൽ ജില്ലാതല ബാലവകാശ വരാഘോഷത്തിന് ജില്ലയിൽ തുടക്കമായി. ഡബ്ല്യൂ. എം. ഒ ചിൽഡ്രൻസ് ഹോമിൽ നടന്ന പരിപാടി ജില്ലാ ജഡ്ജ് എസ്.നസീറ പട്ടം പറത്തി ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ കുട്ടികൾക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ അഗ്നി ശമന സേനയുടെ നേതൃത്വത്തിൽ ദുരന്തവും കുട്ടികളും എന്ന വിഷയത്തിൽ ബോധവത്ക്കരണ ക്ലാസ്സും മോക് ട്രില്ലും സംഘടിപ്പിച്ചു.
കൺവീനർ മായൻ മണിമ അധ്യക്ഷനായ പരിപാടിയിൽ
ജില്ലാ ശിശു സംരക്ഷണ ഓഫീസർ കാർത്തിക അന്ന തോമസ്, ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറി അനീഷ്,
ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ ജോസ്, കെ. മുഹമ്മദ് ഷാ, അബ്ദുൽ കരീം എന്നിവർ സംസാരിച്ചു.
Leave a Reply