അണ്ടർ 20 ഫുട്ബോൾ സംസ്ഥാന ചാമ്പ്യൻഷിപ്പ് സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു
കൽപ്പറ്റ: ഡിസംബർ 08 മുതൽ ജില്ലാ സ്റ്റേഡിയം കൽപ്പറ്റയിൽ വെച്ച് നടക്കുന്ന അണ്ടർ 20 ഫുട്ബോൾ സംസ്ഥാന ചാമ്പ്യൻഷിപ്പിൻ്റെ സംഘാടക സമിതി ഓഫീസ് മുണ്ടേരിയിൽ പ്രവർത്തനമാരംഭിച്ചു. അഡ്വ. ടി സിദ്ധീഖ് എം എൽ എ ഉദ്ഘാടനം ചെയ്തു. ജില്ലാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡൻ്റ് കെ റഫീഖ് അദ്ധ്യക്ഷനായി. ജില്ലാ ഫുട്ബോൾ അസോസിയേഷൻ സെക്രട്ടറി ബിനു തോമസ്, റസാഖ് കൽപ്പറ്റ , പി കെ അബു, ഗിരീഷ് കൽപ്പറ്റ, പി കെ ഷാജി എന്നിവർ സംസാരിച്ചു. ചരിത്രത്തിൽ ആദ്യമായാണ് വയനാട്ടിൽ വെച്ച് അണ്ടർ 20 ഫുട്ബോൾ ചാമ്പ്യൻഷിപ്പ് നടക്കുന്നത്.
Leave a Reply