എച്ച്.എസ് പത്താംമൈല്‍ റോഡ്- നിര്‍മ്മാണം ആരംഭിക്കും
കല്‍പ്പറ്റ: എച്ച്.എസ് പത്താംമൈല്‍ റോഡ് നിര്‍മ്മാണം ഈ മാസം ആരംഭിക്കുമെന്ന് കല്‍പ്പറ്റ നിയോജകമണ്ഡലം എം.എല്‍.എ അഡ്വ.ടി.സിദ്ധിഖ് അറിയിച്ചു. പി.ഡബ്ല്യു.ഡി, വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരുടെയും, കരാറുകാരന്റെയും ഉള്‍പ്പെടെയുള്ളവരുടെ അടിയന്തിര യോഗത്തിലാണ് നടപടിയുണ്ടായിട്ടുള്ളത്. 2025 ഏപ്രില്‍ മാസത്തോട് കൂടി നിര്‍മ്മാണം പൂര്‍ത്തിയാക്കാനുള്ള ക്രമീകരണങ്ങള്‍ ചെയ്യണമെന്നും എം.എല്‍.എ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
എം.എല്‍.എ ഓഫീസില്‍ വെച്ച് ചേര്‍ന്ന യോഗത്തില്‍ പി.ഡബ്ല്യു.ഡി നിരത്ത് വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ സീനത്ത് ബീഗം, പി.ഡബ്ല്യു.ഡി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ജസ്റ്റിന്‍ ഫ്രാന്‍സീസ്, പി.ഡബ്ല്യു.ഡി അസിസ്റ്റന്റ് എഞ്ചിനീയര്‍ അശ്വിന്‍ബോസ്, വാട്ടര്‍ അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയര്‍ യു.കെ സത്യന്‍, റെജിന്‍ .ടി, കരാറുകാരന്‍ എന്നിവര്‍ പങ്കെടുത്തു.
Leave a Reply