വിജയതിളക്കമായി അസംപ്ഷൻ എ യു പി സ്കൂൾ.
ബത്തേരി :സുൽത്താൻ ബത്തേരി ഉപജില്ലാ സ്കൂൾ കലോൽസവത്തിൽ പങ്കെടുത്ത എല്ലാ ഇനങ്ങളിലും ഓവറോൾ ട്രോഫി നേടി അസംപ്ഷൻ കൂൾ മികവ് തെളീച്ചു. എൽ പി ജനറൽ , എൽ പി അറബിക്ക്, യു പി ജനറൽ , യു പി സംസ്കൃതം തുടങ്ങിയ ഇനങ്ങിലാണ് ഓവറോൾ നേടിയത്.
കൂടാതെ ശാത്രേൽസവത്തിലും 9ൽ 7 ട്രോഫികളും നേടിയിരിന്നു. “അഭിമാനം എൻ്റെ അസംപ്ഷൻ ” എന്ന ശീർഷകത്തിൽ 2024 വിജയവർഷം ആഘോഷപരിപാടികളുടെ ഉദ്ഘാടനം മാനേജർ ഫാ.തോമസ് മണക്കുന്നേൽ നിർവ്വഹിച്ചു . പി ടി എ പ്രസിഡൻ്റ് റ്റിജി ചെറുതോട്ടിൽ സമ്മാനങ്ങൾ വിതരണം ചെയ്തു.യോഗത്തിൽ ഹെഡ്മാസ്റ്റർ സ്റ്റലിൻ ജേക്കബ് അധ്യക്ഷത വഹിച്ചു. എം പി ടി എ പ്രസിഡൻ്റ് ശ്രീജ ഡേവിഡ്, കൗൺസിലർ പ്രജിത രവി ആശംസകൾ നേർന്നു. അധ്യാപകരായ ബെന്നി റ്റി.റ്റി, ട്രീസതോമസ്, ബീന മാത്യു ,സിസ്റ്റർ പ്രിയതോമസ്, ജിഷ എം പോൾ, റോസ എ.സി തുടങ്ങിയവർ സംസാരിച്ചു.
Leave a Reply