December 11, 2024

എല്ലാ രേഖകൾ ഉണ്ടായിട്ടും കയ്യേറ്റക്കാരായി ചിത്രീകരിക്കുന്നത് വേദനാജനകം ; മുസ്ലിം ലീഗ് 

0
Img 20241115 115913

 

മാനന്തവാടി. സർക്കാരും വിവിധ വകുപ്പുകളുംനിർദ്ദേശിച്ച എല്ലാ വിധ

രേഖകളോടും കൂടി ഭൂമികൈവശം വെച്ച് വരുന്നവരെ കയ്യേറ്റക്കാരായി ചിത്രീകരിക്കുന്നത്ഏറെ വേദനാജനകമാണെന്ന് ജില്ലാ മുസ്ലിംലീഗ്.വഖഫ് ബോർഡിന്റെ നോട്ടീസ് ലഭിച്ചതലപ്പുഴയിലെകുടുംബാംഗങ്ങളെ നേരിൽ കണ്ടശേഷംമാധ്യമ പ്രവർത്തകരേട് സംസാരിക്കുകയായിരുന്ന മുസ്ലിം ലീഗ് നേതാക്കൾ.

ഭൂനികുതി അടച്ച്പട്ടയമടക്കമുളള ഭൂമി പതിറ്റാണ്ടുകളായികൈവശം വെച്ച് വരുന്ന വർക്ക് അടിസ്ഥാന രേഖകളൊന്നും പരിശോധിക്കാതെ നോട്ടിസ് നൽകി ഭീതി പരത്തുന്നത് അവസാനിപ്പിക്കണം. ഭൂമി കയ്യേറിയതല്ലവിലകൊടുത്ത് വാങ്ങിയതാണ്.

നോട്ടീസ് ലഭിച്ചവരുടെയെല്ലാം ഭൂമിയുടെരേഖകൾ ബാങ്കുകളിൽ പണയത്തിലാണുള്ളത്.

രേഖകളെല്ലാം ശരിയാണെങ്കിൽ മാത്രമേ ബാങ്കുകളിൽ നിന്നുംവായ്പ ലഭിക്കൂഎന്ന സത്യം നിലനിൽക്കുമ്പോൾ ദുരുദ്ദേശപരമായി

നോട്ടീസ് അയച്ച്

നാടകീയമായ അവസ്ഥകൾ സ്രിഷ്ട്രി ച്ച് സാധാരണക്കാരെ ഭയ

പ്പെടുത്തുകയാണ് ചെയ്യുന്നത്.

വേട്ടക്കാർക്കൊപ്പംനിന്ന് കൊണ്ട്

ഇരക്കൾക്കൊപ്പമാണെന്ന് സർക്കാർ ആവർത്തിക്കുമ്പോഴും മറു ഭാഗത്തു കൂടി കുടിയിറക്ക് നോട്ടീസ് നൽകുന്നത് കൈവശകാരോട് ചെയ്യുന്ന അനീതിയാണ്.

ഗവ:കൃതി വിലോപമാണ് കാണിക്കുന്നത്. ഒരു പരിശോധനയും നടത്താതെ സർക്കാറിന്റെ കീഴിലുളള വഖഫ് ബോർഡിനോട് നോട്ടീസ് അയക്കാതിരിക്കാൻ നിർദ്ദേശം നൽകിയാൽ താൽക്കാലികമായെങ്കിലും പ്രശ്ന പരിഹാരമുണ്ടാക്കാമായിരുന്നുവെന്നും സാധാരണക്കാർ ഭീതിയിൽ കഴി

യേണ്ട സ്ഥിതി ഉണ്ടാകുമായിരുന്നില്ലെന്നും നേതാക്കൾ പറഞ്ഞു.

സംസ്ഥാന മുസ്ലിoലീഗ് സെക്രട്ടറി സി. മമ്മൂട്ടി എക്സ്എം..എൽ.എ ജില്ലാ മുസ്ലിംലീഗ് ജില്ലാ പ്രസിഡൻ്റ് കെ.കെ. അഹമ്മദ് ഹാജി,ജനറൽ സെക്രട്ടറി

ടി. മുഹമ്മദ് സിക്രട്ടറി മാരായ, സി. കുഞ്ഞബ്ദുള്ള ഹാജി, ഹാരിസ് പടിഞ്ഞാറത്തറ, തവിഞ്ഞാൽ പഞ്ചായത്ത് തവിഞ്ഞാൽ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് സിദ്ദീഖ് തലപ്പുഴ,സിക്രട്ടറി മോയിൻ കാസിം, എം കെ ജബ്ബാർ, വി.അബൂബക്കർ  പി വി.എസ് മൂസ്സ,അശ്രറഫ് അമ്പിലാദി,

സെൽമ മോയി, എന്നിവരടങ്ങുന്ന സംഘമാണ് കുടുംബങ്ങളെ സന്ദർശിച്ചത്.

നോട്ടീസ് ലഭിച്ചവരും, ഇവിടത്തെതാമസക്കാരുമായ ജി. ശിവരാമൻ, കുണക്കാടൻ ജമാൽ , പി.നാരായണൻ, പുഷ്പ വല്ലി,

കെ മോഹനൻ , സി.വി.ഹംസ ഫൈസി എന്നിവരിൽ നിന്നുംസ്ഥലവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും മുസ്ലിoലീഗ് നേതാക്കൾ ചോദിച്ചറിഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *