മുണ്ടക്കൈ ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തതിൽ പ്രതിഷേധിച്ച് മുസ്ലിം ലീഗ്
തരുവണ:മുണ്ടക്കൈ ഉരുൾ പൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്ത മോഡിയുടെ നിലപാടിൽ പ്രതിഷേധിച്ചു വെള്ളമുണ്ട പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തരുവണയിൽ പ്രതിഷേധ പ്രകടനം നടത്തി.ദുരന്തം ഉണ്ടായിട്ടു മൂന്ന് മാസം കഴിഞ്ഞിട്ടും കേരള സർക്കാർ പുനരതിവാ സത്തിനു സ്ഥലം പോലും ഇത് വരെ കണ്ടെത്തിയില്ലാന്ന് പ്രതിഷേധക്കാർ ആരോപിച്ചു.പ്രകടനത്തിന് പഞ്ചായത്ത് മുസ്ലിം ലീഗ ജനറൽ സെക്രട്ടറി മോയി ആറങ്ങാടൻ,നിയോജക മണ്ഡലം സെക്രട്ടറി ഉസ്മാൻ പള്ളിയാൽ,പഞ്ചായത്ത് ഭാരവാഹികളായ കൊടുവേരി അമ്മദ്,കെ.കെ.സി.റഫീഖ്,സി.സി.അബ്ദുള്ള,അലുവ മമ്മൂട്ടി,പി.കെ.ഉസ്മാൻ,ഈ.വി.സിദീഖ്,അബൂട്ടി പുലിക്കാടു,എ.കെ.നാസർ,എസ്.നാസർ,പി.കെ.മുഹമ്മദ്,ബിസ്മി അനസ്,വി.അബ്ദുള്ള,മമ്മൂട്ടി മാസ്റ്റർ,സി.സി.ഉമ്മർ,നിസാർ കൊടക്കാടു,അയൂബ് പുളിഞ്ഞാൽ എന്നിവർ നേതൃത്വം നൽകി.
Leave a Reply