മുണ്ടക്കൈ ദുരന്തം; കേന്ദ്രസർക്കാർ വഞ്ചനക്കെതിരെ പ്രതിഷേധിക്കുക- റോയ് അറക്കൽ
തരുവണ : കേരളം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ കഴിയില്ലെന്ന കേന്ദ്ര സർക്കാരിന്റെ നിലപാട് കടുത്തവഞ്ചനയും വിവേചനവുമാണെന്ന് എസ്ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി റോയി അറക്കൽ. എസ്ഡിപിഐ വയനാട് ജില്ലാ കമ്മറ്റി തരുവണയിൽ സംഘടിപ്പിച്ച നേതൃപരിശീലന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇരകളുടെ പുനരധിവാസ കാര്യത്തിൽ സംസ്ഥാന സർക്കാർ അനാസ്ഥ തുടരുകയാണ്. സംസ്ഥാന സർക്കാർ ദുരന്തങ്ങളെ അനുഗ്രഹമായിട്ടാണ് കണക്കാക്കുന്നത്. കേന്ദ്രം ദുരന്തങ്ങളെ ആഘോഷിക്കുകയുമാണ്.പ്രധാനമന്ത്രിയടക്കം കേന്ദ്രമന്ത്രിമാർ ആഘോഷമായി ദുരന്തഭൂമി സന്ദർശിക്കുകയും പബ്ലിസിറ്റി നൽകുകയും ചെയ്തു എന്നല്ലാതെ ഒരു രൂപയുടെ സഹായവും അനുവദിച്ചില്ല എന്നത് കടുത്ത വിവേചനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പരിപാടിയിൽ ജില്ലാ പ്രസിഡന്റ് അഡ്വ:കെ എ അയ്യൂബ് അധ്യക്ഷത വഹിച്ചു.
സംസ്ഥാന സെക്രട്ടറി കൃഷ്ണൻ എരഞ്ഞിക്കൽ, സംസ്ഥാന സമിതി അംഗം ഡോ:സി എച്ച് അഷ്‌റഫ്, ജില്ലാ ജനറൽ സെക്രട്ടറി എൻ ഹംസ, ട്രഷറർ കെ മഹ്‌റൂഫ് എന്നിവർ സംസാരിച്ചു.
Leave a Reply