പാലങ്ങൾ ഇല്ലാതെ തൊണ്ടർനാട്ടെ വിവിധ മേഖലകൾ
പാലങ്ങൾ ഇല്ലാതെ തൊണ്ടർനാട്ടെ വിവിധ മേഖലകൾ
നിരവിൽപുഴ :തോടും പുഴയും കടക്കാൻ പാലങ്ങൾ ഇല്ലാതെ തൊണ്ടർനാട് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങൾ. വനാതിർത്തി ഗ്രാമങ്ങളായ ഇവിടെ ഏറെ പിന്നാക്ക വിഭാഗക്കാരും ആദിവാസികളും തിങ്ങിപ്പാർക്കുന്ന മേഖലകളിലാണ് ഈ ദുരവസ്ഥ. നെല്ലേരി, പിലാക്കാവ്, എകരത്തുവീട്, അയ്യങ്കാവ്, കൊടുവിലേരി എന്നിവിടങ്ങളിലാണു പാലങ്ങൾ ഇല്ലാത്തതിനാൽ നാട്ടുകാർ ദുരിതത്തിലായത്. ഈ പ്രദേശങ്ങളിൽ മരവും മുളയും കൊണ്ട് നിർമിച്ച പാലം മാത്രമാണുള്ളത്. ചിലയിടങ്ങളിൽ പാലം തന്നെയില്ല. പുറം ലോകത്ത് എത്താൻ ഏറെ എളുപ്പമായിരുന്ന
പാതകൾ ഇപ്പോൾ അടഞ്ഞ മട്ടാണ്. മഴക്കാലത്തു പാലങ്ങൾ ഒലിച്ചു പോകുകയും തുടർന്ന് പുതിയത് നിർമിക്കേണ്ട അവസ്‌ഥയുമുണ്ട്. മഴക്കാലം കഴിയുന്നതോടെ പ്രദേശം ഒറ്റപ്പെടുന്നതിനാൽ പുതിയ പാലം നിർമിക്കുകയല്ലാതെ വേറെ വഴിയില്ല. ഈ പാലങ്ങളിലൂടെയുള്ള യാത്ര അപായഭീഷണി ഉയർത്തുന്നു. പാലം വേണമെന്ന് ആവശ്യപ്പെടാറുണ്ടെങ്കിലും നടപടിയില്ല. ഒട്ടേറെ നിർദേശം സമർപ്പിച്ചിരുന്നെങ്കിലും ഒന്നും നടപ്പിലാകുന്നില്ലെന്ന് പഞ്ചായത്ത് അംഗങ്ങളും പറയുന്നു.
Leave a Reply