പ്രോവിഡൻ്റ് ഫണ്ട് പെൻഷനേഴ്സ് അസോസിയേഷൻ മാർച്ചും ധർണ്ണയും നടത്തി.
കൽപ്പറ്റ-: കൽപ്പറ്റ സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് പരിസരത്ത് നിന്നും പ്രകടനമായി കൽപ്പറ്റ ഹെഡ് പോസ്റ്റോഫീസിന് ഓഫീസിനു മുന്നിൽ ധർണ്ണ നടത്തി. മിനിമം പെൻഷൻ ഒൻപതിനായിരം രൂപ ആക്കുക, ക്ഷാമബത്ത ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് പ്രോവിഡൻ്റ് ഫണ്ട് പെൻഷനേഴ്സ് അസോസിയേഷൻ വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പെൻഷൻ ദിനമായ നവംബർ 16ന് പ്രതിഷേധ ദിനമായി ആചരിച്ചു. ധർണാസമരം കേരള സ്റ്റേറ്റ് പൗൾട്രി ഡെവലപ്മെന്റ് കോർപ്പറേഷൻ ചെയർമാൻ പി .കെ. മൂർത്തി ഉദ്ഘാടനം ചെയ്തു. വിവിധ ട്രേഡ് യൂണിയൻ നേതാക്കൾ അഭിവാദ്യം ചെയ്ത് സംസാരിച്ചു. സംഘടനയുടെ വയനാട് ജില്ലാ പ്രസിഡണ്ട് സി. എം. ശിവരാമൻ അധ്യക്ഷത വഹിച്ചു. ട്രഷറർ.സി.പ്രഭാകരൻ,സംസ്ഥാനസെക്രട്ടറി.പി.അപ്പൻ നമ്പ്യാർ, സി.എച്ച്. മമ്മി എന്നിവർ സംസാരിച്ചു.
Leave a Reply