ചൂരൽമല – മുണ്ടക്കൈ ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം: പ്രവാസി വനിതാ കൺവൻഷൻ
മീനങ്ങാടി: ചൂരൽമല – മുണ്ടക്കൈ ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്ത കേന്ദ്ര നിലപാട് തിരുത്തണമെന്ന് കേരള പ്രവാസി സംഘം ജില്ലാ വനിതാ കൺവൻഷൻ ആവശ്യപ്പെട്ടു. മീനങ്ങാടിയിൽ ചേർന്ന വനിതാ കൺവൻഷൻ ജനാതിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി ബീന വിജയൻ ഉദ്‌ഘാടനം ചെയ്തു. കേരള പ്രവാസി സംഘം ജില്ലാ കമ്മിറ്റി അംഗം കെ സൈനബ അധ്യക്ഷത വഹിച്ചു. പ്രവാസി സംരംഭകത്വവും സാധ്യതകളും എന്ന വിഷയത്തിൽ ഇൻഡസ്ട്രീസ് എക്സ്റ്റൻഷൻ ഓഫീസർ വി എൻ ഗിരിജ, സാമ്പത്തിക സാക്ഷരത എന്ന വിഷയത്തിൽ സിന്ധു വി എന്നിവർ ക്ലാസുകൾ നയിച്ചു. കേരള പ്രവാസി സംഘം ജില്ലാ പ്രസിഡന്റ് കെ കെ നാണു, ജില്ലാ സെക്രട്ടറി അഡ്വ: സരുൺ മാണി, പി ടി മൻസൂർ, കെ ആർ രഘു, കെ സേതുമാധവൻ, മുഹമ്മദ് മീനങ്ങാടി, ലീലാമ്മ മലവയൽ എന്നിവർ സംസാരിച്ചു. മേരി രാജു സ്വാഗതവും, അനീഷ രതീഷ് നന്ദിയും പറഞ്ഞു.
Leave a Reply