December 9, 2024

ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് ത്രിദിന ക്യാമ്പ് ആരംഭിച്ചു.

0
Img 20241116 173040

പിണങ്ങോട്: ദേശസ്നേഹവും സമൂഹത്തോട് കടമയും കടപ്പാടുമുള്ള പുതുതലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ ഭാരത് സ്കൗട്ട് & ഗൈഡ്സ് ഹയർസെക്കൻഡറി വിഭാഗത്തിന്റെ ത്രിദിന സഹവാസ ക്യാമ്പിന് വയനാട് ഓർഫനേജ് ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കമായി. ക്യാമ്പിന്റെ ഉദ്ഘാടനം പിടിഎ പ്രസിഡണ്ട് ഷമീം പാറക്കണ്ടി നിർവഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ഡോ പി എ ജലീൽ അധ്യക്ഷത വഹിച്ചു. സ്റ്റാഫ്‌ സെക്രട്ടറി എം അബ്ദുസ്സലീം, ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് വൈത്തിരി ലോക്കൽ സെക്രട്ടറി അബ്ദുൽ അസീസ്, അനീഷ് കെ, അജ്മൽ സാദിഖ്, ഇസ്മായിൽ തോട്ടോളി, അൻഷാദ് ശരീഫ് തുടങ്ങിയവർ സംസാരിച്ചു. സ്കൂൾ സ്കൗട്ട് മാസ്റ്റർ കൃഷ്ണദാസ് ടീ സ്വാഗതവും ഗൈഡ് ക്യാപ്റ്റൻ സീനത്ത് എം നന്ദിയും പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *