നെല്‍പാടങ്ങള്‍ കതിരിട്ടതോടെ കാവല്‍മാടങ്ങളൊരുക്കി കര്‍ഷകര്‍ പാടത്ത്
പുല്‍പള്ളി:നെൽപ്പാടങ്ങൾ കതിരിട്ടത്തോടെകാവല്‍മാടങ്ങളൊരുക്കി ഉറക്കമൊഴിച്ച് കര്‍ഷകര്‍. വനാതിര്‍ത്തിയിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തകരാറിലായതോടെ വന്യമൃഗങ്ങളില്‍ നിന്നും തങ്ങളുടെ നെല്‍കൃഷി സംരക്ഷിക്കാനാണ് കര്‍ഷകര്‍ ഉറക്കമൊഴിച്ച് തങ്ങളുടെ കൃഷിയെ ലംരക്ഷിക്കാനിറങ്ങിയിരിക്കുന്നത്.
ഒറ്റക്കും കുട്ടമായും എത്തുന്ന കാട്ടുപന്നികളും മാനും കുരങ്ങുമെല്ലാം നെല്ലുവിളയുമ്പോള്‍ തന്നെ പാടത്തിറങ്ങി വ്യാപകമായി നശിപ്പിക്കുകയാണ്. നാലുഭാഗവും വനത്താല്‍ ചുറ്റപ്പെട്ട വീട്ടിമൂല പാടത്ത് ചാത്തമംഗലം തണല്‍ സ്വാശ്രയ സംഘത്തിന്റെ നേതൃത്വത്തില്‍ കാവല്‍ മാടങ്ങളുടെ നിര്‍മാണം തുടങ്ങി. രൂക്ഷമായ വന്യമൃഗശല്യം മൂലം കര്‍ഷകര്‍ പാടം തരിശിടുന്നതു വര്‍ധിക്കുന്നു. പരമാവധി സ്ഥലത്ത് കൃഷിയുറപ്പിച്ച് ഭക്ഷ്യോല്‍പാദനം വര്‍ധിപ്പിക്കാനാണ് സംഘത്തിന്റെ ശ്രമം. കൃഷിചെലവിനു പുറമേ കാവലൊരുക്കാനും കര്‍ഷകര്‍ക്കു ചെലവേറുന്നു. ഓരോപാടത്തും തദ്ദേശ സ്ഥാപനങ്ങള്‍ കാവല്‍മാടം നിര്‍മിക്കുന്നതു ഗുണകരമാണെന്നു കര്‍ഷകര്‍ പറയുന്നു. തൊഴിലുറപ്പ് പദ്ധതിയില്‍ നെല്‍ക്കൃഷിയെയും ഉള്‍പ്പെടുത്തണമെന്ന ആവശ്യവും പരിഗണിക്കണമെന്നാണു കര്‍ഷകരുടെ ആവശ്യം. വനാതിര്‍ത്തിയില്‍ വന്യമൃഗശല്യം കൂടുതലാണെങ്കിലും കാവല്‍മാടം നിര്‍മിക്കാനാവശ്യമായ മുളവെട്ടാന്‍പോലും വനംവകുപ്പ് സമ്മതിക്കാറില്ല. ജനകീയ സഹകരണത്തോടെയാണു പലയിടത്തും ആന പ്രതിരോധ വേലി സംരക്ഷിക്കുന്നത്. കൊയ്ത്തു കഴിയുംവരെ കര്‍ഷകരുടെ അന്തിയുറക്കം പാടത്താണ്. പാക്കം, ചേകാടി, ദാസനക്കര വടവയല്‍ മുഴിമല തുടങ്ങിയ പാടങ്ങളിലും കാവല്‍മാടങ്ങളുടെ നിര്‍മാണം സജീവമാണ്.
Leave a Reply