December 11, 2024

സംസ്ഥാനത്ത് ചൊവ്വാഴ്ച റേഷൻകട സമരം

0
Img 20241118 093629

തിരുവനന്തപുരം:സംസ്ഥാനത്ത് ചൊവ്വാഴ്ച റേഷൻകട സമരം. സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലെ വേതനം അനുവദിക്കുക, ഉറപ്പുനൽകിയ ഉത്സവബത്ത നൽകുക തുടങ്ങിയ പ്രധാന ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സംസ്ഥാനത്ത് ചൊവ്വാഴ്ച (19-11-2024) റേഷൻകട ഉടമകളുടെ സമരം. ഇന്നലെ ചേർന്ന റേഷൻ കോ ഓർഡിനേഷൻ കമ്മിറ്റിയുടെതാണ് തീരുമാനം. റേഷൻകടകളിൽ സാധനം എത്തിക്കുന്ന കരാറുകാരുടെ സമരം തുടരുന്ന സാഹചര്യത്തിലാണ് ഇപ്പോൾ റേഷൻകട വ്യാപാരികളുടെ സമര പ്രഖ്യാപനം. തങ്ങൾ ചെയ്യുന്ന ജോലി സർക്കാർ സൗജന്യ സേവനമായി കാണുന്നുവോ എന്നതാണ് റേഷൻകട വ്യാപാരികളുടെ ചോദ്യം. കഴിഞ്ഞ രണ്ടുമാസമായി റേഷൻകട വ്യാപാരികൾക്ക് ഒരു നയാ പൈസ വേതനമായി ലഭിച്ചിട്ടില്ല. ഭക്ഷ്യ വകുപ്പും ഉദ്യോഗസ്ഥരുമായും ചർച്ച നടത്തിയെങ്കിലും അതെല്ലാം പരാജയപ്പെട്ടു. ഇതേ തുടർന്നാണ് സൂചന സമരം. ഭക്ഷ്യവകുപ്പിനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും സംഘടന നോട്ടീസ് നൽകി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *