സ്റ്റേറ്റ് സബ് ജൂനിയർ നെറ്റ്മ്പോൾ ചാമ്പ്യൻഷിപ്പ് പാലക്കാട് , മലപ്പുറം വിജയികൾ
പനമരം : പനമരം ഗവ.ഹയർ സെക്കൻഡറി സ്ക്കൂളിൽ വെച്ച് നടന്ന സ്റ്റേറ്റ് സബ് ജൂനിയർ നെറ്റ്മ്പോൾ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ മലപ്പുറം ടീം വിജയി കളായി, പെൺകുട്ടികളുടെ വിഭാഗത്തിൽ പാലക്കാട് ഒന്നാം സ്ഥാനം കരസ്ഥമാക്കി, ആദ്യമായി നടന്ന മിക്സഡ് ചാമ്പ്യൻഷിപ്പിൽ പാലക്കാട് ഒന്നാം സ്ഥാനവും, മലപ്പുറം രണ്ടാം സ്ഥാനവും, തൃശൂർ മൂന്നാം സ്ഥാനവും നേടി, സബ് ജൂനിയർ ആൺകുട്ടികളിൽ ആലപ്പുഴ രണ്ടാംസ്ഥാനവും, തൃശൂരും കോഴിക്കോടും മൂന്നാം സ്ഥാനവും നേടി, സബ് ജൂനിയർ പെൺകുട്ടികളിൽ തൃശൂർ രണ്ടാം സ്ഥാനവും, പത്തനംതിട്ടയും വയനാടും മൂന്നാം സ്ഥാനവും കരസ്ഥമാക്കി മികച്ച ആൾറൗണ്ടറായി ആലപ്പുഴയുടെ ഷിജിനും മികച്ച കളിക്കാരായി പാലക്കാടിന്റെ ഗോപികയും ,മലപ്പുറത്തിന്റെ ആൾഡ്രിനും തിരഞ്ഞെടുക്കപ്പെട്ടു, മിക്സഡ് മാച്ചിൽ മികച്ച കളിക്കാരനായി ആലപ്പുഴയുടെ ജിതിൻ ,തിരഞ്ഞെടുക്കപ്പെട്ടു
സമാപന സമ്മേളനം പനമരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആസ്യടീച്ചർ ഉദ്ഘാടനം ചെയ്തു
വിജയികൾക്കുള്ള ട്രോഫികൾ ജില്ലാ ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി സലീം കടവൻ , സ്റ്റേറ്റ് നെറ്റ്മ്പോൾ അസോസിയേഷൻ സെക്രട്ടറി എസ് നജ്‌മുദ്ധീൻ വയനാട് നെറ്റ്ബോൾ അസോസിയേഷൻ പ്രസിഡണ്ട് നിസാർ കമ്പ, സെക്രട്ടറി ദീപതി കെ.എസ് , പനമരം പ്രസ്സ് ഫോറം പ്രസിഡണ്ട് ഷാജി എന്നിവർ വിതരണം ചെയ്തു
14 ജില്ലകളിൽ നിന്നായി സബ് ജൂനിയർ തലത്തിൽ 36 ടീമുകളും മികസഡ് വിഭാഗത്തിൻ 14 ടീമുകളും ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തു
ചടങ്ങിൽ സ്റ്റേറ്റ് സെക്രട്ടറി ശശിധരൻ നായർ, സ്റ്റേറ്റ് ട്രഷർ സാബിറ യുപി ,ജില്ലാ സെക്രട്ടറി ദീപ്തി കെ. എസ് , സ്റ്റേറ്റ് എക്സിക്യുട്ടീവ് മെമ്പർ ശോഭ കെ , ദീപക് കെ, ബേസിൽ ആന്ദ്രയോസ്, വ്യാപാരി വ്യവസായി പ്രസിഡണ്ട് എം കെ നാസർ , ഷാജഹാൻ കോവ, നവാസ് മാസ്റ്റർ എന്നിവർ പങ്കെടുത്തു ദീപ്തി കെ എസ് നന്ദി പറഞ്ഞു
Leave a Reply