47 വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ
കൽപറ്റ :മുട്ടിൽ ഡബ്ല്യുഒയുപി സ്കൂളിലെ 47 വിദ്യാർഥികൾ വയറിളക്കവും ഛർദിയും പനിയുമായി കൈനാട്ടി ജനറൽ ആശുപ്രതിയിൽ ചികിത്സ തേടി.പനി കൂടുതലായതിനെ തുടർന്നു 3 വിദ്യാർഥികളെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. 5 പേർ വൈകിട്ടോടെ വീടുകളിലേക്ക് മടങ്ങി. ബാക്കിയുള്ള കുട്ടികൾ ആശുപ്രതിയിൽ ചികിത്സയിൽ തുടരുകയാണ്. എൽകെജി മുതൽ യുപി വരെയുള്ള കുട്ടികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. വെള്ളിയാഴ്‌ച സ്കൂളിൽ നിന്ന് വിദ്യാർഥികൾ ഭക്ഷണം കഴിച്ചിരുന്നു. ഭക്ഷ്യസുരക്ഷാ വിഭാഗം സ്കൂളിലെത്തി കുടിവെള്ളത്തിന്റെ ഉൾപ്പെടെ സംപിളുകൾ
പരിശോധനയ്ക്കായി ശേഖരിച്ചു. വിദ്യാർഥികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
Leave a Reply