കമുങ്ങുകൾക്ക് മഞ്ഞളിപ്പ് രോഗം ; കർഷകർ പ്രതിസന്ധിയിൽ
പനമരം :ജില്ലയിൽ കമുകിനു മഞ്ഞളിപ്പ് രോഗം പടരുന്നത് കർഷകരെ ദുരിതത്തിലാക്കുന്നു. ജില്ലയിൽ പനമരം, പൂതാടി, കണിയാമ്പറ്റ, കോട്ടത്തറ, വെള്ളമുണ്ട അടക്കമുള്ള പല പഞ്ചായത്തുകളിലും കമുകിൻ തോട്ടങ്ങളിൽ മഞ്ഞളിപ്പ് രോഗം അതിവേഗം പടരുന്നു. രോഗം ബാധിച്ച കമുകുകൾ വളരെവേഗം മണ്ട ഉണങ്ങി നശിക്കുന്നതിനാൽ കർഷകർക്ക് വൻ നഷ്‌ടമാണ് ഉണ്ടാകുന്നത്.
കമുകിന്റെ പട്ടകൾ മഞ്ഞ നിറത്തിലാകുന്നതാണ് രോഗ ലക്ഷണം. രോഗം ബാധിച്ച കമുകുതോട്ടങ്ങളിൽ മരുന്നു പ്രയോഗം നടത്തിയിട്ടും രക്ഷയില്ലെന്നും അടയ്ക്ക മുഴുവനായി കൊഴിഞ്ഞു നശിച്ചതായും കർഷകർ പറയുന്നു. അടയ്ക്ക കൊഴിഞ്ഞു നശിച്ചത് കമുക് പൂവിടുമ്പോൾ തന്നെ വിലയുറപ്പിച്ചു പാട്ടത്തിനെടുത്ത കച്ചവടക്കാർക്കും വിനയായിട്ടുണ്ട്. അടയ്ക്കയ്ക്കു വിലയുള്ള സമയത്തെ രോഗബാധ കർഷകന് വലിയ നഷ്ടമാണുണ്ടാക്കുന്നത്.
Leave a Reply