December 14, 2025

സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ മികച്ച നേട്ടവുമായി പനമരം ഗവൺമെൻറ് ഹയർസെക്കൻഡറി

0
Img 20241118 Wa0008
By ന്യൂസ് വയനാട് ബ്യൂറോ

പനമരം :സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ മികച്ച നേട്ടവുമായി പനമരം ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂൾ .പനമരം. ഇടുക്കിയിൽ വെച്ച് നടന്ന സംസ്ഥാന സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത വയനാട് ജില്ലാ ടീമിൽ അംഗങ്ങൾ ആയിരുന്ന ജിഎച്ച്എസ്എസ് പനമരം ഹൈസ്കൂളിലെ വിദ്യാർത്ഥികൾ മികച്ച വിജയം നേടി. വയനാട് ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുത്ത പത്ത് കുട്ടികളിൽ അഞ്ച് വിദ്യാർഥികൾ കേരള ടീമിലേക്ക് സെലക്ഷൻ ലഭിക്കുകയും ഒരു വിദ്യാർത്ഥിനി റിസർവിൽ ഉൾപ്പെടുകയും ചെയ്തു. ആൽവിൻ ആർ, ഹന്ന ഫാത്തിമ, നസലഫാത്തിമ, ഹിബാ തസ്നി, ഫാത്തിമത്ത് ഫിദ പി എൻ എന്നിവർക്കാണ് ദേശീയ മത്സരങ്ങളിൽ പങ്കെടുക്കാൻ യോഗ്യത ലഭിച്ചത്. കൂടാതെ അർച്ചന എന്ന വിദ്യാർത്ഥിനി റിസർവ് ലിസ്റ്റിൽ ഉൾപ്പെടുകയും ചെയ്തിട്ടുണ്ട്. കൂടാതെ ഈ സംസ്ഥാന മത്സരങ്ങളിൽ പങ്കെടുത്ത വിദ്യാർത്ഥികളിൽ 5 വിദ്യാർത്ഥികൾ ഗോത്രവർഗ്ഗ വിഭാഗത്തിൽ പ്പെട്ട കുട്ടികളാണ്. കഴിഞ്ഞ വർഷം നടന്ന നാഷണൽ സൈക്കിൾ പോളോ മത്സരങ്ങളിലും കേരളത്തെ പ്രതിനിധീകരിച്ചുകൊണ്ട് പനമരം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ പങ്കെടുത്തിട്ടുണ്ട്. സ്കൂളിലേക്ക് കായിക അധ്യാപകരായ മുഹമ്മദ് നവാസ് ടി, നീതു കെ, ദിയൂഫ് കെ എന്നിവരുടെ ശിക്ഷണത്തിലാണ് സ്കൂളിലെ വിദ്യാർഥികൾ സൈക്കിൾ പോളോ പരിശീലനം നടത്തുന്നത്. സ്കൂളിന് ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയായ വൺസ് സ്കൂൾ വണ്‍ ഗെയിമിൽ ഉൾപ്പെടുത്തി വിദ്യാർത്ഥികൾക്കാവശ്യമായ സൈക്കിൾ പോളോയുടെ പത്ത് സൈക്കിളുകൾ ജില്ലാ പഞ്ചായത്ത് അനുവദിച്ചിട്ടുണ്ട്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *