വഖഫ് ഭീഷണി നേരിടുമെന്ന് കർഷക മോർച്ച
മാനന്തവാടി: തലപ്പുഴയിലെ ഭൂമി കൈവശക്കാരെ
കുടിയൊഴിപ്പിക്കാനുള്ള വഖഫ് ബോർഡിന്റെ
നീക്കം എന്ത് വിലകൊടുത്തും തടയുമെന്ന് കർഷക മോർച്ച ഭാരവാഹികൾ മാനന്തവാടിയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. തലപ്പുഴ ടൗണിനോട് ചേർന്ന് കിടക്കുന്ന സർവ്വേ നമ്പർ 45/1,47/1 ൽപ്പെട്ട 5.77 ഏക്കർ ഭൂമിയിൽ 1.75 ഏക്കർ ഒഴിച്ചുള്ള കൈവശക്കാർക്കാണ് വഖഫ് ബോർഡിന്റെ കുടിയിറക്കൽ നോട്ടീസ് ലഭിച്ചിട്ടുള്ളത്. പതിറ്റാണ്ടുകളായി തേയില തോട്ടത്തിൽ തൊഴിലാളികളായ തീർത്തും സാധാരണക്കാരായ ആളുകൾ അതാത് കാലത്തെ മാർക്കറ്റ് വില അടച്ച് വിലക്ക് വാങ്ങി ആധാരം ചെയ്‌ത ഭൂമി വഖഫിന്റെ താകുന്നതെങ്ങനെയെന്നാണ് സുപ്രധാന ചോദ്യം. അതുകൊണ്ട് തന്നെ കുടുംബങ്ങളെ ഭൂമിയിൽ നിന്നും ഇറക്കിവിടാനുള്ള വഖഫ് ബോർഡിന്റെ നീക്കം എന്ത് വിലകൊടുത്തും നേരിടുമെന്നും കർഷക മോർച്ച നേതാക്കൾ വ്യക്തമാക്കി. വാർത്താ സമ്മേളനത്തിൽ ജി.കെ. മാധവൻ, സി.കെ. രാമകൃഷ്‌ണൻ, ഉമേഷ് ബാബു ഗിരീഷ് കട്ടകളം വി.മധുസുദനൻ, കെ. രവീന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.
Leave a Reply