ലോക പ്രമേഹ ദിനാചരണം ജില്ലാതല ബോധവത്കരണവും പരിശീലനവും സംഘടിപ്പിച്ചു
മാനന്തവാടി: ആരോഗ്യ വകുപ്പിന്റെയും ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും ആഭിമുഖ്യത്തില്‍ ലോക പ്രമേഹ ദിനാചരണത്തിന്റെ ഭാഗമായി മാനന്തവാടി ഹെക്‌സാഡ് പവര്‍ ജിമ്മിന്റെ സഹകരണത്തോടെ ജില്ലാതല ജീവിതശൈലീ രോഗ പ്രതിരോധ ബോധവത്കരണവും സുംബാ നൃത്ത പരിശീലനവും സംഘടിപ്പിച്ചു. ലോക പ്രമേഹ ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിലെ ആരോഗ്യ കേന്ദ്രങ്ങളില്‍ ജീവിതശൈലീ രോഗബോധവത്കരണം, രോഗനിര്‍ണ്ണയം, സാമൂഹികാധിഷ്ഠിത ജീവിതശൈലീ മാറ്റ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും. ബോധവത്കരണ പരിപാടി ജൂനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ഡോ കെ ഇന്ദു ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ആന്‍സി മേരി ജേക്കബ്, ജില്ലാ എജ്യുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ ഹംസ ഇസ്മാലി, ഡെപ്യൂട്ടി ജില്ലാ എജ്യുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ കെ.എം മുസ്തഫ, ബയോളജിസ്റ്റ് കെ ബിന്ദു, സീനിയര്‍ സൂപ്രണ്ട് രാഗിണി എന്നിവര്‍ സംസാരിച്ചു.
Leave a Reply