“ആരോഗ്യം പ്രകൃതിയിലൂടെ” ജില്ലാ ആയുർവേദ ആശുപത്രിയുടെ ഏഴാമത് നാഷണൽ നാച്ചുറോപതി ദിനാചരണം
കൽപ്പറ്റ :ജില്ലാ ഭാരതീയ ചികിത്സ വകുപ്പിന്റെയും നാഷണൽ ആയുഷ്മാന്റെ നേതൃത്വത്തിൽ ഏഴാമത് നാച്ചുറോപതി ദിനം ആചരിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ എ പ്രീത ഉദ്ഘാടനം ചെയ്തു. ജില്ലാ ആയുർവേദ ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസർ ഡോ. കവിത എസ് അധ്യക്ഷത വഹിച്ചു. ഡോ. അഞ്ജലി അൽഫോൻസ സ്വാഗതം ആശംസിച്ചു ഡോ. അരുൺകുമാർ, ഡോക്ടർ ബിജുലാ ബാലകൃഷ്ണൻ, അലവി വടക്കേതിൽ എന്നിവർ ആശംസകൾ പ്രസംഗം നടത്തി. ഡോ. ഷിംനമോൾ എൻ വി നന്ദി പ്രകാശിപ്പിച്ചു. തുടർന്ന് യോഗ വിദ്യാർത്ഥികൾ നടത്തിയ നാട്ട്യ യോഗയും ക്വിസ് മത്സരം,യോഗ ചാമ്പ്യൻഷിപ്പ് മത്സരം പോഷകാഹാര പ്രദർശനം എന്നിവയും നടത്തപ്പെട്ടു.ഏകദേശം 210 പേർ കാര്യപരിപാടിയിൽ പങ്കെടുത്തു.
Leave a Reply