വിജയന്‍ ചെറുകരയ്ക്ക് ആദരവും പുസ്തപ്രകാശനവും
കല്‍പ്പറ്റ: സുവര്‍ണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി യുവകലാസാഹിതി വയനാട് ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടനയുടെ മുന്‍ സംസ്ഥാന കമ്മിറ്റി അംഗവും ജില്ലാസെക്രട്ടറിയുമായിരുന്ന വിജയന്‍ ചെറുകരയെ ആദരിച്ചു. ഹൗസിങ് ബോര്‍ഡ് ചെയര്‍മാന്‍ ടി.വി. ബാലന്‍ ഉദ്ഘാടനം ചെയ്തുസംസ്ഥാന പ്രസിഡന്റ് ആലങ്കോട് ലീലാകൃഷ്ണന്‍ ഉപഹാരം നല്‍കി. ഇ.ജെ. ബാബു അധ്യക്ഷത വഹിച്ചു. ഡോ. ഒ. കെ മുരളീകൃഷ്ണന്‍, ശാരദാ മോഹന്‍, പി. ഉഷാകുമാരി, അഷ്‌റഫ് കുരുവട്ടൂര്‍ ,ദനേഷ് കുമാര്‍, അനീഷ് ചീരാല്‍ എ്രന്നിവര്‍ പ്രസംഗിച്ചു. സബ് ജില്ലാ കലോത്സവത്തില്‍ വിജയം നേടിയ പാര്വതി, അദ്വൈത്, നിവേദ് കൃഷ്ണ, അഭിജിത് എന്നിവരെയും ആദരിച്ചു.
ചടങ്ങില്‍ ശ്രീലത ചെറുക്കാക്കരയുടെ വെയില്‍വട്ടങ്ങള്‍ എന്ന കഥാ സമാഹാരം ആലങ്കോട് ലീലാകൃഷ്ണന്‍ കസ്തൂരിഭായിക്ക് നല്‍കി പ്രകാശനം ചെയ്തു.ജലജ പദ്മന്‍, പ്രൊ. താര ഫിലിപ്പ് എന്നിവര്‍ സംസാരിച്ചു.
Leave a Reply