വയനാട് ഹര്‍ത്താല്‍ യുഡിഎഫ് വിളംബര ജാഥ
കല്‍പ്പറ്റ : മുണ്ടക്കൈ, ചൂരല്‍മല, ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തതിലും, ദുരന്തബാധിതരോട് കേന്ദ്ര കേരള സര്‍ക്കാറുകള്‍ കാണിക്കുന്ന അവഗണനയിലും പ്രതിഷേധിച്ച് നവംബര്‍ 19 ചൊവ്വാഴ്ച യുഡിഎഫ് വയനാട് ജില്ലാ കമ്മിറ്റി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ വിജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഡിഎഫ് കല്‍പ്പറ്റ മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റ ടൗണില്‍ പ്രകടനം നടത്തി. കെപിസിസി മെമ്പര്‍ പി പി ആലി, അഡ്വ. ടി ജെ ഐസക്, സി ജയപ്രസാദ്, ടി വിനോദ്കുമാര്‍, എന്‍. മുസ്തഫ, ഗിരീഷ് കല്‍പ്പറ്റ, എം പി നവാസ്, ഹര്ഷല് കോന്നാടന്‍, എസ് മണി, ആയിഷ പള്ളിയാല്‍ അസീസ് അമ്പിലേരി, ഒ.പി മുഹമ്മദ് കുട്ടി, ഡിന്റോ ജോസ് , മുഹമ്മദ് ഫെബിന്‍, പി ആര്‍ ബിന്ദു, രമ്യ ജയപ്രസാദ്, ബിന്ദു ജോസ്, അര്‍ജുന്‍ ദാസ് സെബാസ്റ്റ്യന്‍ കല്‍പ്പറ്റ, ആബിദ് പുല്‍പ്പാറ, ഷബ്‌നാസ് തെന്നാണി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Leave a Reply