5 ലിറ്റർ ചാരായവും 35 ലിറ്റർ വാഷും പിടികൂടി
തൃശ്ശിലേരി: മാനന്തവാടി എക്സൈസ് റേഞ്ച്ഓഫീസിലെ പ്രിവൻ്റീവ് ഓഫീസർ രഞ്ജിത് സി.കെ യും സംഘവും തൃശ്ശിലേരി ഭാഗത്ത് നടത്തിയ പരിശോധനയിൽ 5 ലിറ്റർ ചാരായവും 35 ലിറ്റർ വാഷും പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് തൃശിലേരി താഴെ മുത്തുമാരി വലിയ തറയിൽ വർഗീസ് വി.ജെ (63) നെ അറസ്റ്റ് ചെയ്തു. ഇയ്യാളുടെ വീടിനോട് ചേർന്ന വിറകുപുരയിൽ നിന്നും ആണ് ചാരായം കണ്ടെത്തിയത്. സിവിൽ എക്സൈസ് ഓഫീസർമാരായവിപിൻ.പി, അർജുൻ എം, അതുൽ ആനന്ദ്, വീണ എം.കെ എന്നിവരും പരിശോധനയിൽ പങ്കാളികളായി
Leave a Reply