December 11, 2024

തിരുനെല്ലിക്ക് സമീപം ശബരിമല തീർത്ഥാടകരുടെ ബസ് മറിഞ്ഞു. നിരവധി പേർക്ക് പരിക്ക്.

0
Img 20241119 085701

 

 

 

തിരുനെല്ലി: തെറ്റ് റോഡിന് സമീപം കർണാടകയിലെ ശബരിമല തീര്‍ത്ഥാടകരുടെ ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ 25 പേർക്ക് പരിക്കേറ്റു. ആരുടെയും നില ഗുരുതരമല്ല. പരിക്കേറ്റവർ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി. ഹുൻസൂർ സ്വദേശികളായ 48 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഡ്രൈവർ ഉറങ്ങിയതാവും അപകടകാരണമെന്ന് കരുതുന്നു.

 

ആരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് ആശുപത്രിയിൽ നിന്നും അറിയിച്ചു. സ്‌പെഷലിസ്റ്റ് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ഡോക്ടര്‍മാരോടും, ജീവനക്കാരോടും ആശുപത്രിയിലെത്താന്‍ മന്ത്രി ഒആര്‍ കേളു നിര്‍ദേശിച്ചിട്ടുണ്ട്. പരിക്കേറ്റവര്‍ക്ക് അടിയന്തര ചികിത്സ ലഭ്യമാക്കാന്‍ നടപടി സ്വീകരിച്ചതായി ഡിഎംഒ ഡോ. ദിനീഷ് അറിയിച്ചു.

ശബരിമല ദര്‍ശനം കഴിഞ്ഞ് തിരികെ പോകുകയായിരുന്ന കര്‍ണാടക സ്വദേശികള്‍ സഞ്ചരിച്ച ബസ്സാണ് രാവിലെ ആറ് മണിയോടെ അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം വിട്ട ബസ് റോഡിന് വിലങ്ങനെയായി മറിയുകയായിരുന്നു. ബസ്സില്‍ അന്‍പതിലധികം യാത്രക്കാരുണ്ടായിരുന്നതായാണ് പ്രാഥമിക വിവരം. തിരുനെല്ലി പോലീസ്, അഗ്‌നി രക്ഷാ സേന, നാട്ടുകാര്‍ സംയുക്തമായി പരിശ്രമിച്ച് ബസ് ഒരു ഭാഗത്തേക്ക് മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചിട്ടുണ്ട്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *