December 9, 2024

ഉരുള്‍പൊട്ടലും മലിനമായ ജലസ്രോതസ്സുകളും; ‘നോ ലിസ്റ്റ് 2025’ ലേക്ക് കേരളം

0
Img 20241119 Wa0016

തിരുവനന്തപുരം: കേരളം വിനോദസഞ്ചാരത്തിനുശേഷമുള്ള സുരക്ഷിതത്വത്തിൽ ആശങ്കയുളവാക്കുന്നതായി അന്താരാഷ്ട്ര ടൂറിസം ഏജൻസി ‘ഫോഡോഴ്‌സ് ട്രാവൽ’ ഒരു റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കാലിഫോർണിയയിൽ ആസ്ഥാനം ഉള്ള ഈ ഓൺലൈൻ ടൂറിസം ഇൻഫർമേഷൻ.

പ്രൊവൈഡർ പ്രസിദ്ധീകരിച്ച ‘നോ ലിസ്റ്റ് 2025’ പട്ടികയിൽ കേരളം ഉൾപ്പെടെ 15 പ്രദേശങ്ങൾ ഉൾപ്പെടുന്നു. പ്രകൃതിക്ഷോഭങ്ങളും, കായലുകളുടെ മലിനീകരണവും ചൂണ്ടിക്കാട്ടിയാണ് കേരളം ഈ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. സമീപകാലത്ത് വയനാട്ടിലെ ചൂരൽമല, മുണ്ടക്കൈ മേഖലകളിൽ ഉണ്ടായ ഉരുള്‍പൊട്ടലുകൾക്കും പുഴകളും ജലസ്രോതസ്സുകളും മലിനമാകുന്നതിനും വലിയ പങ്കുണ്ട്. 2015 മുതൽ 2022 വരെ രാജ്യത്ത് നടന്ന 3,782 ഉരുള്‍പൊട്ടലുകളിൽ 60 ശതമാനവും കേരളത്തിലാണ് നടന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. ഈ പട്ടികയെ ടൂറിസം മേഖലയിലെ ആയിരക്കണക്കിന് ആളുകളുടെ ഉപജീവനമാർഗത്തിന് തിരിച്ചടിയാകാനിടയുള്ളതായി വിലയിരുത്തപ്പെടുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *