December 11, 2024

വയനാട് ഹർത്താലിൽ ലക്കിടിയിലും തോൽപ്പെട്ടിയിലും വാഹനങ്ങൾ തടയുന്നു 

0
Img 20241119 101444

കൽപ്പറ്റ : വയനാട് ജില്ലയില്‍ എല്‍ ഡി എഫും യു ഡി എഫും ആഹ്വാനം ചെയ്ത ഹർത്താല്‍ രാവിലെ 6 മണിക്ക് ആരംഭിച്ചു. ചൂരല്‍മല – മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ബാധിതരോട് കേന്ദ്ര സർക്കാർ കാണിക്കുന്ന അവഗണനയില്‍ പ്രതിഷേധിച്ചാണ് ഇരുമുന്നുണികളും ഹർത്താല്‍ പ്രഖ്യാപിച്ചത്.ലക്കിടിയില്‍ യു ഡി എഫ് പ്രവർത്തകർ ഹർത്താല്‍ ആരംഭിച്ചപ്പോള്‍ മുതല്‍ തന്നെ വാഹനങ്ങള്‍ തടഞ്ഞ് തുടങ്ങി.രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹർത്താല്‍. വാഹനങ്ങള്‍ നിരത്തിലിറക്കാതെയും കടകളടച്ചും ഹർത്താലിനോട് സഹകരിക്കണമെന്ന് ഇരുമുന്നണികളും ആവശ്യപ്പെട്ടു. ലക്കിടിയിലും കൽപ്പറ്റയിലും ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടഞ്ഞു. പെട്രോൾ പമ്പുകളും അടഞ്ഞ് കിടക്കുന്നതിനാൽ അവശ്യ സർവീസ് നടത്തുന്ന വാഹനങ്ങൾക്ക് ഇന്ധനം നിറയ്ക്കാൻ ബുദ്ധി മുട്ടുന്നുണ്ട്. 6 മണിക്ക് ഹർത്താൽ. അവശ്യ സർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട് രാവിലെ പത്ത് മണിയോടെ കല്‍പ്പറ്റ, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി മേഖലകളിലെ പോസ്റ്റ് ഓഫീസിലേക്ക് യു ഡി എഫ് പ്രതിഷേധ മാർച്ച്‌ നടത്തും. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി എല്‍ ഡി എഫും പ്രകടനവുമുണ്ടാകും. പോലീസ് സംരക്ഷണത്തില്‍ ദീർഘദൂര ബസ്സുകള്‍ സർവീസ് നടത്തുമെന്ന് കെ എസ് ആർ ടി സി അറിയിച്ചിട്ടുണ്ട്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *